ad
Deshabhimani

സ്‌കൂൾ 
തുറക്കുംമുമ്പ്‌ 
യൂണിഫോം കൈയിൽ: മന്ത്രി വി ശിവൻകുട്ടി

v shivan kutty
വെബ് ഡെസ്ക്

Published on Apr 07, 2025, 12:36 AM | 1 min read

തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തേക്കുള്ള യൂണിഫോം സ്‌കൂൾ തുറക്കുംമുമ്പ്‌ വിതരണം ചെയ്യുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി. ഒന്നുമുതൽ എട്ടുവരെയുള്ള 13.16 ലക്ഷം കുട്ടികൾക്ക് 600 രൂപ ക്രമത്തിൽ 79.01 കോടി രൂപ അനുവദിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലെ സൗജന്യ യൂണിഫോം പദ്ധതി, സൗജന്യ കൈത്തറി യൂണിഫോം പദ്ധതി എന്നിങ്ങനെ രണ്ടു ഘടകങ്ങളായാണ്‌ യൂണിഫോം വിതരണം. സർക്കാർ എൽപി, യുപി സർക്കാർ സ്‌കൂളുകളിലും ഒന്നുമുതൽ നാലുവരെയുള്ള എയ്ഡഡ് എൽപി സ്‌കൂളുകളിലും കൈത്തറി വകുപ്പുവഴി കൈത്തറി യൂണിഫോം നൽകുന്നുണ്ട്. സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ബുധൻ പകൽ 11.30ന് കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുമെന്നും മന്ത്രി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home