ad
Deshabhimani

ബാലുശേരിയിൽ 870 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി യൂണിബൗണ്ട് കാറ്റലിസ്റ്റ്

balussery investment project

Representational Image | AI Generated

വെബ് ഡെസ്ക്

Published on Oct 14, 2025, 08:44 PM | 1 min read

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ബാലുശേരിയിൽ 870 കോടി രൂപയുടെ നിക്ഷേപത്തിന് യൂണിബൗണ്ട് കാറ്റലിസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് നടപടികളാരംഭിച്ചിരിക്കുന്നു. ടൂറിസം, വിദ്യാഭ്യാസ മേഖലകളിൽ വ്യത്യസ്ത പദ്ധതികളിലായി 870 കോടി രൂപ നിക്ഷേപിക്കുന്ന ബൃഹദ് പദ്ധതിയുടെ വിശദറിപ്പോർട്ടും ഏകജാലക അനുമതിക്കുള്ള അപേക്ഷയും സർക്കാരിന് സമർപ്പിച്ചു കഴിഞ്ഞെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. പദ്ധതിക്കാവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


അമ്യൂസ്മെൻ്റ് പാർക്ക്, ദേശീയ സർവ്വകലാശാലകളുടെ സ്പോർട്ട്സ് ഇൻ്റഗ്രേറ്റഡ് വിദ്യാഭ്യാസ പാർക്ക്, വെൽനസ് ഹബ്ബ് എന്നിവ ഉൾപ്പെടുന്ന പദ്ധതിയാണ് ബാലുശ്ശേരി കോട്ടൂർ വില്ലേജിലെ 96 ഏക്കറിലായി വിഭാവനം ചെയ്യുന്നത്. ടൂറിസം, വിദ്യാഭ്യാസം, വെൽനസ് മേഖലകളിലായി വിവിധ സ്ഥാപനങ്ങൾ പദ്ധതിയിലൂടെ യാഥാർത്യമാകും. 2000 തൊഴിലവസരങ്ങൾ പ്രത്യക്ഷമായും അതിലധികം തൊഴിലുകൾ പരോക്ഷമായും ഇതിലൂടെ സൃഷ്ടിക്കപ്പെടും. സംസ്ഥാന സർക്കാരിൻ്റെ ഇഎസ്ജി നയത്തിൻ്റെ അടിസ്ഥാനത്തിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home