ad
Deshabhimani

print edition ഖാദി ബോർഡിലും അന്യായ സ്ഥലംമാറ്റം

transfer

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on May 14, 2026, 12:01 AM | 1 min read

തിരുവനന്തപുരം : ഭരണ മാറ്റത്തിന്റെ പേരിൽ ഖാദി ഗ്രാമ വ്യവസായ ബോർഡിലും അന്യായമായ സ്ഥലം മാറ്റങ്ങൾ നടത്തുന്നുവെന്ന്‌ ഖാദി ബോർഡ് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു). തെരഞ്ഞെടുപ്പു ഫലംവന്ന ദിവസംമുതൽ പ്രതികാര നടപടി ആരംഭിച്ചു. പ്രമോഷന്റെ പേരിൽ ചെറിയ തസ്തികയിലുള്ളവരെപ്പോലും വിദൂരങ്ങളിലേക്ക് സ്ഥലം മാറ്റുകയാണ്. വനിതകൾ ഉൾപ്പെടെയുള്ളവർക്ക്‌ യാതൊരു പരിഗണനയും നൽകാതെയാണ്‌ മാറ്റുന്നത്‌. ബോർഡിന്റെ പ്രവർത്തനങ്ങളെയും നിലനിൽപ്പിനെയും ബാധിക്കുന്ന അന്യായമായ സ്ഥലം മാറ്റങ്ങൾ പിൻവലിക്കണമെന്ന് ഖാദി ബോർഡ് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home