ഉമ്മൻചാണ്ടി ഇൻഷുറൻസ് പദ്ധതിയിൽ സ്വകാര്യ ആശുപത്രികളും

തിരുവനന്തപുരം: ഉമ്മൻചാണ്ടി ഇൻഷുറൻസ് പദ്ധതിയിൽ സ്വകാര്യ ആശുപത്രികളെയും പങ്കാളിയാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. പദ്ധതിക്കായി ബജറ്റിൽ വകയിരുത്തിയ പത്ത് കോടി രൂപ പ്രാരംഭപ്രവർത്തനങ്ങൾക്കും ഡിപിആർ തയ്യാറാക്കുന്നതിനുമാണ്. പദ്ധതി എന്നു തുടങ്ങും എന്നത് റിപ്പോർട്ട് കിട്ടിയതിനുശേഷം തീരുമാനിക്കും. ഇൻഷുറൻസ് കമ്പനികളുമായി ചർച്ച നടത്തി വേണം അന്തിമരൂപം ആക്കാൻ.
എത്ര രൂപ വേണം പദ്ധതിക്ക് എന്ന് ഇപ്പോൾ പറയാനാകില്ല. പാലക്കാട്, കാസർകോട് പോലുള്ള ജില്ലകളിൽ മറ്റു സംസ്ഥാനങ്ങളിലെ ആശുപത്രികളെ കൂടി ഉൾപ്പെടുത്തുമോയെന്ന് പരിശോധിക്കും. പദ്ധതി പൊതുജനാരോഗ്യ സംവിധാനത്തെയും മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളെയും തകർക്കാൻ ഇടയാക്കും എന്ന ആശങ്കയ്‌ക്ക് അടിസ്ഥാനമില്ലെന്നും വി ഡി സതീശൻ ചോദ്യോത്തരവേളയിൽ അറിയിച്ചു.










0 comments