ഇനി മത്സരിപ്പിക്കരുത്
ഉമ തോമസ് ‘തോൽവി’യെന്ന് എഐസിസിക്ക് പരാതി


സ്വന്തം ലേഖകൻ
Published on Feb 03, 2026, 01:15 AM | 1 min read
കാക്കനാട്
തൃക്കാക്കര എംഎൽഎ ഉമ തോമസ് പരാജയമാണെന്ന് കാണിച്ച് കോൺഗ്രസ് പ്രാദേശികനേതാക്കൾ എഐസിസിക്കും കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപ ദാസ്‌മുൻഷിക്കും പരാതി നൽകി.
പ്രാദേശികനേതാക്കൾ ഒപ്പിട്ട അഞ്ച് പരാതികളാണ് നേതൃത്വത്തിന് മുന്നിലുള്ളത്. വിഷയം ചർച്ചചെയ്യാൻ ദീപ ദാസ്‌മുൻഷി തിങ്കളാഴ്‌ച വിളിച്ച യോഗം ഉമ അനുകൂലികളുടെ എതിർപ്പിനെതുടർന്ന് മുടങ്ങി.
മൂന്നുവർഷമായി മണ്ഡലത്തിലെ പരിപാടികളിൽ പങ്കെടുക്കുന്നതിലും സംഘടിപ്പിക്കുന്നതിലും ഉമ തോമസ് പരാജയപ്പെട്ടതായി പരാതിയിൽ പറയുന്നു. എംഎൽഎ ഫണ്ട് വിനിയോഗം കാര്യക്ഷമമല്ല. എംഎൽഎയ്‌ക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും പ്രാദേശികനേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഉമ തോമസിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന ആവശ്യവും അവർ ഉന്നയിച്ചു.
ഇൗ സാഹചര്യത്തിലാണ് തൃക്കാക്കരയിലെ നേതാക്കളെ നേരിൽക്കണ്ട് വിവരങ്ങൾ ആരായാൻ ദീപ ദാസ്‌മുൻഷി തിങ്കളാഴ്‌ച യോഗം വിളിച്ചത്. എംഎൽഎ ജില്ലയിൽ ഇല്ലാത്ത സമയത്ത് മണ്ഡലം നേതാക്കളെ വിളിച്ച് എഐസിസി സെക്രട്ടറി വിവരങ്ങൾ ശേഖരിക്കുന്നത് ശരിയല്ലെന്നാണ് ഉമ അനുകൂലികളുടെ നിലപാട്. പ്രതിഷേധം ശക്തമായതോടെ, യോഗം മാറ്റിവച്ചു.










0 comments