ad
Deshabhimani

ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

Rameshan Paleri
വെബ് ഡെസ്ക്

Published on Jul 28, 2026, 10:08 AM | 1 min read

കോഴിക്കോട് : ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റിവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി (66) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യാശുപത്രിയിൽ രാവിലെ 8 30ന് ആയിരുന്നു അന്ത്യം.അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.


ഊരാളുങ്കലിനെ ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ തൊഴിലാളി സൊസൈറ്റിയായി വളർത്തിയെടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു. സഹകരണ രം​ഗത്തെ വികസനത്തിന് പുതിയ തുടക്കമിട്ട് മൂന്നര പതിറ്റാണ്ടിലേറെ ഊരാളുങ്കൽ സൊസൈറ്റിയെ നയിച്ചു. ഒരു സഹകരണ പ്രസ്ഥാനത്തെ അന്തർദേശീയ തലത്തിലേക്കുയർത്തി അം​ഗീകാരങ്ങൾ നേടിക്കൊടുത്ത വ്യക്തിയാണ് രമേശൻ പാലേരി.


ഭാര്യ : ശോഭ. മക്കൾ : രമിൻ രമേശ് (ബിസിനസ്), അശ്വിൻ രമേശ് (ഖത്തർ ),

മരുമക്കൾ : അരുണിമ (യുഎൽ സൈബർ, തിരുവനന്തപുരം), ശിൽപ്പ (അധ്യാപിക കരിയാട് എൽ പിസ്കൂൾ ) സഹോദരങ്ങ: മോഹനൻ പാലേരി (രക്ഷാധികാരി, ആത്മ വിദ്യാസംഘം കാരക്കാട് ) പ്രേമ, ഉഷ, സുധ, രതീശൻ, പരേതയായ ചന്ദ്രി.


ഇന്നു വൈകിട്ട് 3ന് കോഴിക്കോട് ടൗൺ ഹോളിലും വൈകിട്ട് 6 30ന് വടകര ടൗൺ ഹോളിലും രാത്രി 8 30ന് യുഎൽസിസിഎസ് ആസ്ഥാനത്തും പൊതുദർശനത്തിനു വയ്ക്കും. നാളെ രാവിലെ 11 മണിക്കു നാദാപുരം റോഡിലെ വീട്ടുവളപ്പിൽ സംസ്ക്കാരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home