ad
Deshabhimani

print edition ചട്ടം ലംഘിച്ച് വിജയാഘോഷം; നടപടിയെടുക്കാതെ ജില്ലാ പൊലീസ് മേധാവി

Kerala police.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 12, 2026, 12:00 AM | 1 min read

തിരുവനന്തപുരം: യുഡിഎഫ്‌ അധികാരത്തിലേറിയതിൽ മതിമറന്ന്‌ ചട്ടം ലംഘിച്ച്‌ പൊലീസിലെ കോൺഗ്രസ്‌ അനുകൂലികളായ ഉദ്യോഗസ്ഥർ വിജയം ആഘോഷിച്ചതിൽ നടപടിയെടുക്കാനാകാതെ തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി.


തെരഞ്ഞെടുപ്പ്‌ ഫലം വന്നതിനുപിന്നാലെയാണ്‌ മാതൃകാ പെരുമാറ്റച്ചട്ടംലംഘിച്ച് നന്ദാവനം എ ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥർ ഓഫീസിൽ കേക്കുമുറിച്ചത്.


‘100കാരുടെ 1-02 ആശംസകൾ’ എന്നെഴുതിയ കേക്കാണ് മുറിച്ചത്. ഒരാഴ്ച പിന്നിട്ടിട്ടും നടപടിയുണ്ടായില്ല. ക്രമസമാധാന ചുമതലയുള്ള ഡിസിപി അന്വേഷിക്കുകയാണെന്നും റിപ്പോർട്ട് ലഭിച്ചില്ലെന്നുമാണ് സിറ്റി പൊലീസ് കമീഷണർ കെ കാർത്തിക് പറയുന്നത്.


യുഡിഎഫ് നേതാക്കളുടെ സമ്മർദംമൂലം നടപടിയെടുക്കാനാകാത്ത സ്ഥിതിയാണെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ചില പൊലീസ് ഉദ്യോഗസ്ഥർ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.


എസ്ഐമാരായ ആന്റണി സനൽ, ഉറൂബ്, സുനിൽ, സിപിഒമാരായ പ്രഭാത്, നസീർ, ജാഫർ, ഷിബി ടി നായർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആഘോഷം. സർവീസ് ചട്ടപ്രകാരം പൊലീസ് ഉദ്യോഗസ്ഥർ രാഷ്ട്രീയ പ്രവർത്തനം നടത്തുകയോ രാഷ്ട്രീയ പാർടികൾക്കുവേണ്ടി പ്രവർത്തിക്കുകയോ ചെയ്യരുത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home