ad
Deshabhimani

print edition കോൺഗ്രസിന്റെ ഒതുക്കലിന്‌ വഴങ്ങാതെ ജോസഫ്‌ വിഭാഗം

p j joseph
avatar
സ്വന്തം ലേഖകൻ

Published on Mar 07, 2026, 12:17 AM | 1 min read

കോട്ടയം: ​സീറ്റുകൾ കുറച്ച്‌ തങ്ങളെ ഒതുക്കാനുള്ള കോൺഗ്രസിന്റെ നീക്കത്തിൽ പ്രകോപിതരായി കേരള കോൺഗ്രസ്‌ ജോസഫ്‌ വിഭാഗം. കഴിഞ്ഞതവണ മത്സരിച്ച 10 സീറ്റിൽനിന്ന്‌ നാലെണ്ണം പിടിച്ചെടുക്കാനുള്ള നീക്കമാണ്‌ അവരെ പ്രകോപിപ്പിച്ചത്‌. തൃക്കരിപ്പൂരിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച ജോസഫ്‌ വിഭാഗം, ഏറ്റുമാനൂരിൽ ചുമരെഴുതി. തൃക്കരിപ്പൂരിൽ ജില്ലാ പ്രസിഡന്റ്‌ ജെറ്റോ ജോസഫ്‌ സ്ഥാനാർഥിയാകുമെന്ന്‌ ജില്ലാ നേതൃയോഗം പ്രഖ്യാപിച്ചു. ഇവിടെ കോൺഗ്രസ്‌ നേതാക്കളുടെ പേര്‌ സ്ഥാനാർഥികളായി മാധ്യമങ്ങളിലുടെ പ്രചരിപ്പിക്കുകയാണെന്നും ശക്തമായി നേരിടുമെന്നും ജില്ലാ ജനറൽ സെക്രട്ടറി പ്രിൻസ്‌ ജോസഫ്‌ വ്യക്തമാക്കിയിട്ടുണ്ട്‌. കോട്ടയം ഡിസിസി പ്രസിഡന്റ്‌ നാട്ടകം സുരേഷിനായാണ്‌ ഏറ്റുമാനൂർ സീറ്റ്‌ കോൺഗ്രസ്‌ ആവശ്യപ്പെടുന്നത്‌. ചുമരെഴുതി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‌ തുടക്കമിട്ടാണ്‌ ജോസഫ്‌ വിഭാഗം പ്രതികരിച്ചത്‌.


ഏറ്റുമാനൂർ, ഇടുക്കി, കുട്ടനാട്‌, തൃക്കരിപ്പൂർ സീറ്റുകൾ കിട്ടിയേ തീരൂ എന്നാണ്‌ കോൺഗ്രസിന്റെ വാദം. ചിലപ്പോൾ ഇടുക്കിയും തൃക്കരിപ്പൂരും നൽകാൻ ജോസഫ്‌ വിഭാഗം തയ്യാറായേക്കും. ഏറ്റുമാനൂർ വേണമെങ്കിൽ പകരം പൂഞ്ഞാർ നൽകണമെന്നാണ്‌ ആവശ്യം. പൂഞ്ഞാർ നൽകാൻ കോൺഗ്രസ്‌ തയ്യാറല്ല. സീറ്റ്‌ ചർച്ച നീട്ടിക്കൊണ്ടുപോകുന്നതിൽ ജോസഫ്‌ വിഭാഗം പ്രതിഷേധത്തിലാണ്‌. കോൺഗ്രസ്‌ നേതൃത്വം വെള്ളിയാഴ്ച വൈകിട്ട്‌ തിരുവനന്തപുരത്ത്‌ യോഗത്തിന്‌ വിളിച്ചുവെങ്കിലും ജോസഫ്‌ വിഭാഗം പോകാൻ കൂട്ടാക്കിയില്ല. സീറ്റുകൾ പിടിച്ചെടുക്കാൻ വിവിധ ഡിസിസികൾ നടത്തുന്ന അവകാശവാദത്തിൽ പ്രകോപിതരായ കേരള കോൺഗ്രസിന്റെ നേതാക്കൾ പ്രതിപക്ഷ നേതാവിന്റെ പുതുയുഗ യാത്രയിൽ സജീവമായിരുന്നില്ല.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home