ad
Deshabhimani

നാദാപുരത്ത്‌ യുഡിഎഫ് അം​ഗങ്ങൾ തമ്മിൽ വാക്കേറ്റം; പ്രസിഡന്റും വൈസ്‌ പ്രസിഡന്റും നേർക്കുനേർ

Nadapuram Panchayath Office
വെബ് ഡെസ്ക്

Published on Jul 28, 2026, 09:27 PM | 1 min read

നാദാപുരം: ​നാദാപുരം പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ യുഡിഎഫ് അംഗങ്ങൾ തമ്മിൽ വാക്കേറ്റം. 2026-–27 വർഷത്തേക്കുള്ള വികസന പദ്ധതി രേഖകൾ അംഗീകരിക്കുന്നതിനായി ചേർന്ന ഭരണസമിതി യോഗത്തിലാണ് വാക്കേറ്റവും ബഹളവും.


പഞ്ചായത്ത് പ്രസിഡന്റ് എം കെ സഫീറ അവതരിപ്പിച്ച പദ്ധതി രേഖക്കെതിരെ വൈസ് പ്രസിഡന്റ്‌ കെ എം രഘുനാഥ് വിയോജിപ്പറിയിച്ച്‌ രംഗത്തുവന്നു. കോൺഗ്രസ് അംഗങ്ങൾ പിന്തുണയായി എത്തിയതോടെ യോഗം ബഹളത്തിൽ കലാശിച്ചു. ധനകാര്യ– വികസന സ്ഥിരം സമിതികളിൽ അംഗീകാരം ലഭിക്കാത്ത പദ്ധതികൾ ഭരണസമിതി യോഗത്തിൽ അവതരിപ്പിച്ചതാണ് ബഹളത്തിന് ഇടയാക്കിയത്. പ്രതിഷേധം കനത്തതോടെ ആവശ്യമായ ഭേദഗതി വരുത്താമെന്ന ഉറപ്പോടെ ഭരണസമിതി യോഗം അവസാനിപ്പിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home