ad
Deshabhimani

കൂടുതൽ 
വിമതർ 
എറണാകുളത്ത്

print edition യുഡിഎഫ്‌ വിമതർ അഞ്ഞൂറിലേറെ

congress
വെബ് ഡെസ്ക്

Published on Nov 26, 2025, 02:00 AM | 1 min read

എല്ലാ ജില്ലയിലും വിമതശല്യത്തിൽ വലഞ്ഞ്‌ യുഡിഎഫ്‌. ഏതാണ്ട്‌ അഞ്ഞൂറിലധികം വിമതർ പഞ്ചായത്തുകളിലും നഗരസഭയിലും കോർപറേഷനുകളിലുമായി യുഡിഎഫിനെതിരെ രംഗത്തുണ്ട്‌. എറണാകുളം ജില്ലയിലാണ്‌ ഏറ്റവും കൂടുതൽ.

കണ്ണൂരിൽ ജില്ലാപഞ്ചായത്ത്‌ കൊട്ടിയൂർ ഡിവിഷനിൽ ഡിസിസി അംഗം സണ്ണി മേച്ചേരി വിമതനായി രംഗത്തിറങ്ങി. മുൻ ജില്ലാപഞ്ചായത്തംഗം കൂടിയാണ്‌ സണ്ണി. കണ്ണൂർ കോർപറേഷനിലെ 17 ഡിവിഷനിലും യുഡിഎഫിന്‌ വിമതരുണ്ട്‌.


ഇടുക്കി രാജാക്കാട് പഞ്ചായത്ത് ഒമ്പതാംവാര്‍ഡ് പഴയവിടുതിയില്‍ മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സുധീര്‍ കോട്ടാക്കുടി വിമതനായി മത്സരിക്കുന്നു. പത്തനംതിട്ട നഗരസഭ 16–ാം വാർഡിൽ യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ബിബിൻ ബേബി, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ റെനീസ്‌ മുഹമ്മദ്‌, സെക്രട്ടറി അഷ്‌റഫ്‌ എന്നിവർ സ്ഥാനാർഥികളാണ്‌.


തൃശൂർ കോർപറേഷനിൽ മൂന്നു മുൻ ക‍ൗൺസിലർമാരും വിമതരായി മത്സരരംഗത്തുണ്ട്‌. കൊച്ചി കോർപറേഷനിൽ 13 ഡിവിഷനിലാണ്‌ വിമതർ തലവേദനയായിരിക്കുന്നത്‌. മുൻ ഡെപ്യൂട്ടി മേയർ കെ ആർ പ്രേമകുമാർ, ക‍ൗൺസിലർമാരായ ബാസ്‌റ്റിൻ ബാബു, മാലിനി കുറുപ്പ്‌ എന്നിവർ ഇതിലുൾപ്പെടും.


rebels



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home