യുഡിഎഫ് ഇരുട്ടിനെ വരവേൽക്കുന്നു: ബിനോയ് വിശ്വം

തിരുവനന്തപുരം: എൽഡിഎഫ് പോയി യുഡിഎഫ് വന്നപ്പോൾ കൂടെ പവർകട്ടും വന്നൂവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എല്ലാ വീടുകളിലും രാത്രി ഒരു മണിക്കൂർ നേരം വെളിച്ചമില്ലാതാവുകയാണ്. ആകാംഷയോടെ കാത്തിരിക്കുന്ന ഫുട്ബോൾ മത്സരം കാണുവാൻ പലർക്കും സാധിക്കുന്നില്ല. എൽഡിഎഫ് ഭരിച്ച പത്തു വർഷം കേരളത്തിൽ പവർകട്ട് ഉണ്ടായിട്ടില്ല. യുഡിഎഫ് എന്നാൽ വെളിച്ചത്തെ അകറ്റി ഇരുട്ടിനെ വരവേൽക്കുന്നു എന്നാണ്. ജനങ്ങളുടെ അവകാശമായ വൈദ്യുതി ഉറപ്പാക്കാൻ സർക്കാരിന് കഴിയണമെന്നും തലസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.











0 comments