അശ്ലീലപ്രദർശനം നടത്തിയും സ്ത്രീകളെ അവഹേളിച്ചും യുഡിഎഫിന്റെ ആഹ്ലാദപ്രകടനം

പുറത്തൂർ അങ്ങാടിയിൽ യുഡിഎഫ് നടത്തിയ ആഹ്ലാദപ്രകടനത്തിൽനിന്ന്
തിരൂർ: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ അശ്ലീലപ്രദർശനം നടത്തിയും സ്ത്രീകളെ അവഹേളിച്ചും യുഡിഎഫിന്റെ ആഹ്ലാദപ്രകടനം. മലപ്പുറം തിരൂരിലെ പുറത്തൂർ അങ്ങാടിയിലായിരുന്നു സംഭവം.
സ്ത്രീവേഷമിട്ട കുഞ്ഞുട്ടി എന്ന കോൺഗ്രസ് പ്രവർത്തകനും കൂടെയുണ്ടായിരുന്ന ലീഗ് പ്രവർത്തകരും സ്ത്രീത്വത്തെ അപമാനിക്കുംവിധമാണ് പെരുമാറിയത്. ഇത് വീഡിയോ പകർത്തി സാമൂഹ്യ മാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തു. സ്ത്രീകളെയാകെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുംവിധമായിരുന്നു 'ആഘോഷം'. വീഡിയോദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ യുഡിഎഫിനെതിരെ രൂക്ഷവിമർശനം ഉയരുന്നുണ്ട്.
വിജയാഘോഷത്തിന്റെ പേരിൽ വ്യാപക അതിക്രമമാണ് ലീഗ് കോൺഗ്രസ് പ്രവർത്തകർ നടത്തുന്നത്. മദ്യപിച്ചെത്തി ലീഗ് പ്രവർത്തകർ എൽഡിഎഫ് വനിതാ സ്ഥാനാർഥിയുടെയും വനിതാ പ്രവർത്തകരുടെയും വീടുകളിൽ കയറി അശ്ലീലം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തിൽ രണ്ട് ലീഗ് പ്രവർത്തകരെ തിരൂർ പൊലീസ് പിടികൂടിയിരുന്നു.










0 comments