Deshabhimani

print edition സ്വകാര്യ സർവകലാശാല ബിൽ; കേന്ദ്രം കണ്ണുരുട്ടി പിൻവലിക്കാൻ വഴങ്ങി

satheesan silence
വെബ് ഡെസ്ക്

Published on Oct 12, 2026, 01:30 AM | 1 min read

തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബിൽ യുഡിഎഫ്‌ സർക്കാർ പിൻവലിക്കുന്നത്‌ കേന്ദ്രസർക്കാർ അനിഷ്‌ടം പ്രകടിപ്പിച്ചതോടെ. രാഷ്‌ട്രപതി തീരുമാനമെടുക്കാതെ പിടിച്ചുവച്ച എൽഡിഎഫ്‌ സർക്കാരിന്റെ ബിൽ മടക്കി വിളിക്കാനുള്ള പ്രമേയം ഉന്നതവിദ്യാഭ്യാസ മന്ത്രി തിങ്കളാഴ്‌ച സഭയിൽ അവതരിപ്പിക്കും. ഭൂമിയുടെ നിർബന്ധിത ഉടമസ്ഥത/കൈവശാവകാശം, നിർബന്ധിത സുരക്ഷ/സ്ഥിര നിക്ഷേപം തുടങ്ങിയ വ്യവസ്ഥകളിൽ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനോട്‌ വിശദീകരണം ആവശ്യപ്പെട്ട സാഹചര്യത്തിൽ നിയമനിർമാണവുമായി മുന്നോട്ടുപോകില്ലെന്നാണ്‌ പ്രമേയത്തിൽ പറയുന്നത്‌.


സ്വകാര്യമേഖലയ്‌ക്ക്‌ വിദ്യാഭ്യാസ മേഖല പൂർണമായി തുറന്നിടുന്ന കേന്ദ്രസർക്കാർ നയങ്ങൾക്ക്‌ വഴങ്ങാതെയാണ്‌ എൽഡിഎഫ്‌ സർക്കാർ കർശന വ്യവസ്ഥകളോടെ ബിൽ തയാറാക്കിയത്‌. മതിയായ അടിസ്ഥാനസൗകര്യങ്ങളോ അക്കാദമിക നിലവാരമോ ഇല്ലാത്ത സ്ഥാപനങ്ങൾ സർവകലാശാലകളായി കടന്നുവരുന്നത്‌ ഒഴിവാക്കാനും ഗുണനിലവാരം ഉറപ്പാക്കാനും ലക്ഷ്യമിട്ടു. ഇ‍ൗ മാനദണ്ഡങ്ങൾ ദുർബലമാക്കി പുതിയ ബിൽ കൊണ്ടുവരാനാണ്‌ യുഡിഎഫ്‌ സർക്കാർ നീങ്ങുന്നത്‌.


കേന്ദ്രം വിശദീകരണം തേടിയതോടെ, സെക്യൂരിറ്റി നിക്ഷേപമായി 25 കോടി രൂപ എന്നത്‌ 10 കോടി രൂപയാക്കി കുറച്ചു. നിശ്ചിത ഭൂമി വേണമെന്ന വ്യവസ്ഥയും ഉണ്ടാകില്ല. ഇതിനുപുറമെ സ്വകാര്യ സർവകലാശാല തുടങ്ങുന്ന മാനേജുമെന്റുകൾക്ക്‌ അന്താരാഷ്‌ട്ര പങ്കാളിയാകാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തി വിദേശ സർവകലാശാലകൾക്ക്‌ വഴിയൊരുക്കാനും വ്യവസ്ഥയുണ്ട്‌.


കൽപ്പിത സർവകലാശാല നീക്കത്തിലും ആശങ്ക


എയ്‌ഡഡ് കോളേജുകൾക്ക് കൽപ്പിത സർവകലാശാലാ (ഡീംഡ് യൂണിവേഴ്‌സിറ്റി) പദവി നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്‌. യുജിസി ചട്ടമാകും തുടർന്ന്‌ ബാധകമാകുക. സിലബസിലും പുതിയ കോഴ്‌സുകളിലും സംഘപരിവാർ അജണ്ട നടപ്പാക്കപ്പെടും. വിദ്യാർഥി പ്രവേശനം, അധ്യാപക നിയമനം‍, ഫീസ്‌ നിർണയം എന്നിവയിലെല്ലാം യുജിസി ചട്ടപ്രകാരം മാനേജ്‌മെന്റിനാകും അധികാരം. എന്നാൽ, നിലവിലെ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പള, പെൻഷൻ ആനുകൂല്യങ്ങൾ സംസ്ഥാന സർക്കാർ തുടർന്നും നൽകും. ഫലത്തിൽ സർക്കാർ ചെലവുനൽകുന്ന കോളേജിൽ അമിത ഫീസിൽ വിദ്യാർഥികൾ പഠിക്കേണ്ടിവരും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home