ad
Deshabhimani

വീണ്ടും വിമത ഭീഷണി: പുനലൂരിൽ ലീഗിനെതിരെ മത്സരിക്കാൻ ഡിസിസി ജനറൽ സെക്രട്ടറി

congress muslim league
വെബ് ഡെസ്ക്

Published on Mar 22, 2026, 06:31 PM | 1 min read

കൊല്ലം: പുനലൂരിൽ മുസ്ലീംലീഗ്‌ സ്ഥാനാർഥിക്കെതിരെ ഡിസിസി ജനറൽ സെക്രട്ടറി മത്സര രം​ഗത്ത്. യൂത്ത്‌ കോൺഗ്രസ്‌ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായ സഞ്ജയ്‌ഖാൻ ആണ്‌ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്‌. തിങ്കളാഴ്‌ച നാമനിർദേശ പത്രിക നൽകുമെന്ന്‌ ഇദ്ദേഹം പറഞ്ഞു.


പുനലൂരിൽ ലീഗിനെതിരെ രംഗത്തിറക്കിയ ഡിസിസി ട്രഷറർ നെൽസൺ സെബാസ്‌റ്റ്യനെ പ്രാദേശിക കോൺഗ്രസ്‌ നേതൃത്വം നേരത്തെ സ്ഥാനാർഥിയായി രംഗത്തിറക്കിയിരുന്നു. എന്നാൽ, കെപിസിസി പ്രസിഡന്റ്‌ നേരിട്ട്‌ സമ്മർദം ചെലുത്തി പിന്തിരിപ്പിച്ചു. ഇതിൽ പ്രതിഷേധിച്ചാണ്‌ ഡിസിസി ജനറൽ സെക്രട്ടറി മത്സരിക്കുന്നത്‌.


കോൺഗ്രസ്‌ നേതാക്കളുടെ നടപടിയിൽ ലീഗ്‌ കടുത്ത അമർഷത്തിലാണ്‌. പുനലൂർ മണ്ഡലം ഇനി ലീഗിന്‌ നൽകില്ലെന്ന്‌ കെപിസിസി നേതൃത്വം കഴിഞ്ഞതവണ ഉറപ്പുനൽകിയിരുന്നെന്നാണ് പ്രവർത്തകർ പറയുന്നത്. ഇവിടെ ലീഗ്‌ കൊല്ലം ജില്ലാ പ്രസിഡന്റ്‌ ന‍ൗഷാദ്‌ യൂനുസ്‌ ആണ്‌ യുഡിഎഫ്‌ സ്ഥാനാർഥി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home