വോട്ടർമാർക്ക് പണം നൽകി യുഡിഎഫ് സ്ഥാനാർഥി; പണം കൈമാറുന്ന വീഡിയോയും സ്ഥിരീകരിക്കുന്ന ഓഡിയോയും പുറത്ത്

പാലക്കാട്: ശ്രീകൃഷ്ണപുരത്ത് വോട്ടർമാർക്ക് പരസ്യമായി പണം നൽകി കോൺഗ്രസ് സ്ഥാനാർഥി. കോൺഗ്രസ് മണ്ഡലം ഭാരവാഹികൂടിയായ കെ രാമകൃഷ്ണൻ ആണ് വോട്ടർമാരെ പണം നൽകി സ്വാധീനിച്ചത്.
കോൺഗ്രസ് സ്ഥാനാർഥി കെ രാമകൃഷ്ണൻ വോട്ടർമാരെ പണം നൽകി സ്വാധീനിക്കുന്നതിന്റെ ദൃശ്യം
മംഗലാംകുന്ന് സർവീസ് സഹകരണ ബാങ്കിന് സമീപത്തുള്ള കോൺഗ്രസിന്റെ ബൂത്ത് ഓഫീസിൽവച്ചായിരുന്നു പണം നൽകൽ.
പണം നൽകുന്നതിന്റെ വീഡിയോ ദൃശ്യത്തിന് പുറമെ പണം ലഭിച്ച ആളുടെ ഫോൺ സംഭാഷണവും പുറത്തായതയോടെ വ്യാപക പ്രതിഷേധമാണ് കോൺഗ്രസിന് നേരെ ഉയരുന്നത്. 1000 രൂപയാണ് കിട്ടിയതെന്ന് പണം ലഭിച്ചയാൾതന്നെ സമ്മതിക്കുന്നു.
ബുധനാഴ്ച രാത്രി മലപ്പുറം താനൂരിൽ പണം നൽകി വോട്ടുതട്ടാനുള്ള ശ്രമം എതിർത്ത എൽഡിഎഫ് സ്ഥാനാർഥിയെ മുസ്ലിം ലീഗ് നേതാക്കൾ ക്രൂരമായി ആക്രമിച്ചിരുന്നു. താനാളൂർ പഞ്ചായത്ത് നാലാം വാർഡ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി ടി അബ്ദുൽ മനാഫിനാണ് പരിക്കേറ്റത്.
മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡൻ്റ് കെ എൻ മുത്തുക്കോയ തങ്ങൾ, ലീഗ് നേതാക്കളായ വെള്ളിയത്ത് അബ്ദുസലാം, കുന്നത്ത് നാസർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്. ലീഗ് നേതാക്കൾ വീടുകളിൽ കയറി വോട്ടിനായി പണം നൽകുന്നുണ്ടെന്ന് അറിഞ്ഞെത്തിയതായിരുന്നു അബ്ദുൽ മനാഫ്. ലീഗ് നേതാക്കൾ പണം കൊടുക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തി. ഇത് ശ്രദ്ധയിൽപ്പെട്ട ലീഗ് നേതാക്കൾ വീടിനു പുറത്തിറങ്ങി മനാഫിനെ ആക്രമിക്കുകയായിരുന്നു.










0 comments