ad
Deshabhimani

print edition പ്രചാരണത്തിന് ഭിന്നശേഷി കുട്ടികളെ ഉപയോഗിച്ചു; കാഞ്ഞങ്ങാട്ടെ യുഡിഎഫ് 
സ്ഥാനാർഥിക്കെതിരെ കേസ്‌

Shaiji Ottappalli.jpg
വെബ് ഡെസ്ക്

Published on Apr 28, 2026, 12:32 AM | 1 min read

രാജപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഭിന്നശേഷിക്കാരായ കുട്ടികളെ ഉപയോഗിച്ചതിന്‌ കാഞ്ഞങ്ങാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഷൈജി ഓട്ടപ്പള്ളിക്കെതിരെ രാജപുരം പൊലീസ് കേസെടുത്തു. പ്രചാരണത്തിനായി ഭിന്നശേഷി കുട്ടികളെ ഉപയോഗിക്കുകയും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിനാണ് കേസ്‌.


രാജപുരം സ്വദേശിയും ഡൽഹിയിൽ താമസക്കാരനുമായ സോനിഷ് ജോയ് ഇമെയിൽവഴി നൽകിയ പരാതിയിലാണ് കേസ്‌. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഭിന്നശേഷിക്കാരായ കുട്ടികളോടൊപ്പമുള്ള ചിത്രങ്ങൾ സ്ഥാനാർഥി ഫെയ്‌സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ഭിന്നശേഷിക്കാരുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും പരാതിയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home