ad
Deshabhimani

print edition മാണിഗ്രൂപ്പ്‌ തള്ളിയിട്ടും പിന്നാലെ ; ഭദ്രമല്ല യുഡിഎഫ്‌ അടിത്തറ

UDF.jpg
avatar
സി കെ ദിനേശ്‌

Published on Dec 17, 2025, 02:32 AM | 1 min read


തിരുവനന്തപുരം

തദ്ദേശ തെരഞ്ഞെടുപ്പ്‌ ഫലം വന്നയുടനെ യുഡിഎഫ്‌ കേരള കോൺഗ്രസ്‌ എമ്മിന്‌ പിന്നാലെ നടക്കുന്നതിന്‌ പിന്നിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ അടിതെറ്റുമെന്ന ഭയം. 
 തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ വലിയ മുൻതൂക്കമുണ്ടായി എന്നുപ്രചരിപ്പിച്ച്‌ മതിമറന്ന്‌ ആഹ്ലാദിക്കുമ്പോഴും മാസങ്ങൾക്കകം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കില്ലെന്ന ആത്മവിശ്വാസക്കുറവാണ്‌ യുഡിഎഫ്‌ പ്രകടിപ്പിക്കുന്നത്‌.


ഇതുകൊണ്ടാണ്‌ എൽഡിഎഫിലെ ഘടകകക്ഷികളെ തങ്ങളുടെ പാളയത്തിൽ എത്തിക്കാൻ വൃഥാശ്രമം നടത്തുന്നത്‌. തീവ്രവർഗീയ ബാന്ധവം ഉണ്ടാക്കുന്ന അപകടം മതനിരപേക്ഷതയോടൊപ്പം നിൽക്കുന്ന നാട്ടുകാർക്ക്‌ ബോധ്യപ്പെട്ടതും തീവ്രവർഗീയ തന്ത്രം തുടർന്നങ്ങോട്ട്‌ വിജയിക്കാനിടയില്ല എന്ന തിരിച്ചറിവും യുഡിഎഫിന്റെ ഉറക്കം കെടുത്തുന്നു.


ജമാഅത്തെ ഇസ്ലാമി അടക്കം തീവ്രവർഗീയ ശക്തികളുമായുള്ള ബന്ധവും ചില സ്ഥലങ്ങളിൽ ബിജെപിയുമായുള്ള നീക്കുപോക്കുമാണ്‌ യുഡിഎഫിന്റെ മുൻതൂക്കത്തിന്‌ കാരണമെന്ന കണക്കുകൾ മാധ്യമങ്ങൾ പുറത്തുവിട്ടതും യുഡിഎഫ്‌ അഭിമുഖീകരിക്കാൻ പോകുന്ന പ്രതിസന്ധി വ്യക്തമാക്കുന്നതാണ്‌. എൽഡിഎഫിന്‌ പറയത്തക്ക പരിക്കില്ലെന്നതും വ്യക്തമായിക്കഴിഞ്ഞു. എൽഡിഎഫിന്‌ കനത്ത തിരിച്ചടിയുണ്ടായി എന്ന്‌ പ്രചരിപ്പിക്കുന്ന മലപ്പുറം ജില്ലയിൽ പത്ത്‌ ലക്ഷം വോട്ട്‌ എൽഡിഎഫിന്‌ ലഭിച്ചിട്ടുണ്ട്‌. പൊന്നാനി അടക്കം പല നിയമസഭ മണ്ഡലങ്ങളിലും നേരിയ വ്യത്യാസമേ യുഡിഎഫുമായുള്ളു.


എൽഡിഎഫ്‌ വിടുന്ന പ്രശ്നമേയില്ലെന്ന്‌ കേരള കോൺഗ്രസ്‌ എം ആവർത്തിച്ച്‌ വ്യക്തമാക്കിയിട്ടും ഒളിഞ്ഞും തെളിഞ്ഞും ക്ഷണം തുടരുകയാണ്‌.

​കേരള കോൺഗ്രസ്‌ എമ്മിന്റെയോ എൽഡിഎഫിന്റെയോ അടിത്തറയ്ക്ക്‌ ഒരു കോട്ടവും വന്നിട്ടില്ലെന്നും തങ്ങളെ കണ്ട്‌ ആരും വെള്ളംകോരേണ്ടെന്നും ജോസ്‌ കെ മാണി കൃത്യമായി വീണ്ടും മറുപടി നൽകി. എന്നിട്ടും നാണമില്ലാതെ ക്ഷണം തുടരുകയാണ്‌. ജയിച്ചു നിൽക്കുന്നുവെന്ന്‌ സ്വയം കൊട്ടിഘോഷിക്കുന്ന ഇ‍ൗ സമയത്തും സ്വന്തം ഗതികേടാണ്‌ യുഡിഎഫ്‌ തുറന്നുകാട്ടുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home