ad
Deshabhimani

പാലക്കാട് അയൽവാസികളായ രണ്ട് യുവാക്കൾ വെടിയേറ്റ് മരിച്ചനിലയിൽ

PISTOL
വെബ് ഡെസ്ക്

Published on Oct 14, 2025, 04:46 PM | 1 min read

പാലക്കാട്: മണ്ണാർക്കാട് കല്ലടിക്കോട് രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. മൂന്നേക്കർ മരുതംകോട് സ്വദേശി ബിനു, നിതിൻ (26) എന്നിവരാണ് മരിച്ചത്. ഇരുവരും അയൽവാസികളാണ്. നിതിനെ കൊലപ്പെടുത്തിയശേഷം ബിനു സ്വയം വെടിവെച്ചതാണെന്നാണ് പ്രാഥമികവിവരം. കല്ലടിക്കോട് പൊലീസ് അന്വേഷണം തുടങ്ങി.


മരുതംകോട് സർക്കാർ സ്കൂളിന് സമീപത്തെ റോഡിലാണ് ബിനുവിനെ ആദ്യം മരിച്ചനിലയിൽ കണ്ടെത്തിയത്. ചോരയിൽ കുളിച്ചനിലയിലായിരുന്നു മൃതദേഹം. തൊട്ടടുത്ത് നാടൻ തോക്കും കണ്ടെത്തി. പിന്നീടുള്ള പരിശോധനയിലാണ് തൊട്ടടുത്തുള്ള വീട്ടിൽ നിതിനെയും വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്.


വന്യമൃ​ഗശല്യം രൂക്ഷമായതിനാൽ ആൾത്താമസം കുറവുള്ള പ്രദേശമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home