ad
Deshabhimani

എരുമേലിയിൽ പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

river death

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 28, 2026, 09:56 PM | 1 min read

കോട്ടയം: എരുമേലിയിൽ പാറമടക്കുളത്തിൽ മുങ്ങി രണ്ട് വിദ്യാർത്ഥികൾ മരിച്ചു. കൊടുത്തോട്ടം സ്വദേശികളായ ആഷിർ (16), ആഷ്ലിൻ (20) എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം പാറമടക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു വിദ്യാർത്ഥികൾ.


കുളിക്കുന്നതിനിടെ ഇവർ മുങ്ങിത്താഴുകയായിരുന്നു. ഉടൻ തന്നെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home