ഒറ്റപ്പാലത്ത് ഗണേശോത്സവത്തിനിടെ പൊലീസുകാർക്ക് മർദ്ദനം: രണ്ട് പേർ പിടിയിൽ

കൈമുട്ടിന് പരിക്കേറ്റ എസ് ഐ അമൽ, തലയ്ക്ക് പരിക്കേറ്റ സിപിഒ ശ്രീജിനി, പ്രതികളായ ഷിപിൻ, സന്തോഷ് എന്നിവർ
ഒറ്റപ്പാലം: പാലക്കാട് ഒറ്റപ്പാലത്ത് നടന്ന ഗണേശോത്സവ ഘോഷയത്രക്കിടെയുണ്ടായ അടിപിടി പരിഹരിക്കാൻ എത്തിയ പൊലീസുകാർക്ക് മർദ്ദനം. രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ജൂനിയർ എസ് ഐ അമൽ ചന്ദ്രനും, സിപിഒ ശ്രീജിനിക്കുമാണ് പരിക്കേറ്റത്. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. ഘോഷയാത്ര കാണാനായി എത്തിയ പാലക്കാട് കല്ലേക്കാട് സ്വദേശി ഷിപിൻ (21), തേനൂർ സ്വദേശി സന്തോഷ് കുമാർ (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച വൈകീട്ട് എഴോടെയാണ് സംഭവം. നഗര പ്രദിക്ഷണ ഘോഷയാത്രയ്ക്കിടെ പാലക്കാട് നിന്ന് വന്ന സംഘവും കമ്മിറ്റിക്കാരും തമ്മിലാണ് അടിപിടിയും ഉണ്ടായത്. വിഷയം പരിഹരിക്കാനെത്തിയ ജൂനിയർ എസ് ഐ അമൽ ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ ഇവർ ആക്രമിക്കുകയായിരുന്നു. അമൽ ചന്ദ്രനെ ആക്രമിച്ച് നിലത്തിട്ടു മർദ്ദിച്ചു. അദ്ദേഹത്തിന്റെ കൈമുട്ടിന് പരിക്കേറ്റു.
ഇത് തടയാനെത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയായ ശ്രീജിനിക്ക് നേരെയും ആക്രമണമുണ്ടായി. ശ്രീജിനിയുടെ തലയിലും പരിക്കേറ്റു. പരിക്കെറ്റ രണ്ട് ഉദ്യോഗസ്ഥരെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.










0 comments