ad
Deshabhimani

ചാരായ നിർമാണം; കൊല്ലത്ത്‌ 2പേർ പിടിയിൽ

police
വെബ് ഡെസ്ക്

Published on Apr 01, 2025, 08:06 PM | 1 min read

ചടയമംഗലം: വീടിനുള്ളിൽ ചാരായം നിർമിച്ച രണ്ടുപേരെ ചടയമംഗലം പൊലീസ് പിടികൂടി. ഇളമാട് തേവന്നൂർ സനൽ മന്ദിരത്തിൽ സനൽകുമാർ (46 ), വിനോദ് മന്ദിരത്തിൽ വിനോദ് കുമാർ (39) എന്നിവരാണ് പിടിയിലായത്. മൂന്നു ലിറ്റർ ചാരായവും 100 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.


തനിച്ചുതാമസിക്കുന്ന സനൽകുമാറിന്റെ സീതക്കുന്നുംപുറത്തുള്ള വീട്ടിൽ സുഹൃത്തായ വിനോദിന്റെ സഹായത്തോടെ ചാരായം നിർമിക്കുകയായിരുന്നു. ചടയമം​ഗലം ഇൻസ്പെക്ടർ സുനീഷ്, എസ്ഐമാരായ മോനിഷ്, അഞ്ജിത, ഉണ്ണിക്കൃഷ്ണൻ, സിപിഒ വേണു, കൃഷ്ണചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home