ad
Deshabhimani

ട്വന്റി20 വൻ തോൽവിയിലേക്ക്; യഥാർഥമുഖം തിരിച്ചറിഞ്ഞ്‌ വോട്ടർമാർ

Twenty 20 Kizhakkambalam
വെബ് ഡെസ്ക്

Published on Dec 13, 2025, 11:38 AM | 1 min read

കൊച്ചി: നാടിന്റെ വികസനവും നാട്ടുകാരുടെ ക്ഷേമവും വാഗ്‌ദാനങ്ങളിൽ മാത്രംമൊതുക്കിയ ട്വന്റി20യുടെ യഥാർഥമുഖം തിരിച്ചറിഞ്ഞ്‌ വോട്ടർമാർ കൊച്ചിയിൽ ട്വന്റി20 ഭരിക്കുന്ന നാല് പഞ്ചായത്തുകളിൽ മൂന്നിടത്തും ഭരണം നഷ്ടമായി. കുന്നത്തുനാട്, കിഴക്കമ്പലം, മഴുവന്നൂർ പഞ്ചായത്തുകളിൽ ട്വന്റി20 നാമമാത്രമായ സീറ്റുകളിലേക്ക് ഒതുങ്ങി.


കുന്നത്തുനാട് പഞ്ചായത്തിൽ 17 സീറ്റുകളിൽ യുഡിഎഫ് ലീഡ് ചെയ്യുമ്പോൾ ട്വന്റി20 ഏഴ് സീറ്റുകളിലേക്ക് ഒതുങ്ങി. മഴുവന്നൂർ പഞ്ചായത്തിൽ ഏഴ് സീറ്റുകളിൽ യുഡിഎഫ് മുന്നേറിയപ്പോൾ മൂന്ന് സീറ്റുകളിൽ മാത്രമാണ് ട്വന്റി20 ലീഡ് ചെയ്യുന്നത്. ട്വന്റി20യുടെ ആസ്ഥാനമായ കിഴമ്പലത്തും കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഐക്കരനാട് മാത്രമാണ് ട്വന്റി20 ലീഡ് നിലനിർത്തിയത്. ഐക്കരനാട് പഞ്ചായത്തിൽ 10 വാർഡുകൾ ഉറപ്പിച്ചു കഴിഞ്ഞു.


തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ട്വന്റി 20 ബന്ധം ഉപേക്ഷിച്ച്‌ നേതാക്കളും പ്രവർത്തകരും പ്രതിഷേധമറിയിച്ചിരുന്നു. ചീഫ്‌ കോ–ഓർഡിനേറ്റർ സാബു എം ജേക്കബിന്റെ തനിനിറം മനസ്സിലായതോടെയാണ്‌ നേതാക്കളും പ്രവർത്തകരും പാർടി വിട്ടത്‌. പാർടിയിൽ സാബുവിന്റെ ഏകാധിപത്യവും അഴിമതിയുമാണെന്ന്‌ തുറന്നുപറഞ്ഞാണ്‌ ട്വന്റി 20 ബന്ധം വിച്ഛേദിച്ചിരിക്കുന്നത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home