വീണാ നായർക്കും വോട്ടില്ല; ഏറ്റുമാനൂരിലും നാണംകെട്ട് ട്വന്റി 20

വീണാ നായർ
ഏറ്റുമാനൂർ: സ്ഥാനാർഥി നിർണയത്തിൽ എൻഡിഎയ്ക്ക് വീണ്ടും തിരിച്ചടി. ഏറ്റുമാനൂരിലെ ട്വന്റി 20 സ്ഥാനാർഥി നടി വീണാ നായരുടെ പേര് വോട്ടർ പട്ടികയിൽ ഇല്ല. ഇനി വോട്ട് ചേർക്കാനുള്ള അവസരവുമില്ല. വരുന്ന തിങ്കളാഴ്ചയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി. ഇതിന് മുൻപായി പുതിയ സ്ഥാനാർഥിയെ കണ്ടെത്തുക പ്രയാസമാണ്.
ബിഡിജെഎസിന് നൽകാൻ ബിജെപി തീരുമാനിച്ച സീറ്റാണ് ഏറ്റുമാനൂർ. പിന്നീടാണ് ട്വന്റി20 സീറ്റ് വിലപേശി വാങ്ങിയെടുത്തത്. കോട്ടയം പരിപ്പിലാണ് വീണാ നായരുടെ വീട്. എന്നാൽ കുറേക്കാലമായി എറണാകുളത്താണ് താമസം. സിനിമാ- സീരിയൽ താരങ്ങളെ രംഗത്തിറക്കി വലിയ കൊട്ടിഘോഷങ്ങളോടെ എൻഡിഎ പ്രചാരണം ആരംഭിച്ചിരുന്നു.
പെരുമ്പാവൂർ മണ്ഡലത്തിലെ ട്വന്റി 20 സ്ഥാനാർഥി ലക്ഷ്മി പ്രിയയുടെ പേരും വോട്ടർ പട്ടികയിൽ ഇല്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇവിടെ പകരം സ്ഥാനാർഥിയെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ബിജെപിയും ട്വന്റി20യും. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്ജിബി പാത്തിക്കൽ ഇവിടെ എൻഡിഎ സ്ഥാനാർഥിയാകുമെന്ന് സൂചനകളുണ്ട്.










0 comments