print edition കിഫ്ബിയെ തകർക്കുന്നു; ഇല്ലാതാകുന്നത് ആനക്കാംപൊയിൽ–കള്ളാടി തുരങ്കപാതയും

കൽപ്പറ്റ : കിഫ്ബിയെ തകര്ക്കുമ്പോള് അനിശ്ചിതത്വത്തിലാകുന്നത് കേരളത്തിന്റെ സ്വപ്നപദ്ധതിയായ തുരങ്കപാതയും. വയനാടിന്റെ യാത്രാദുരിതത്തിന് പരിഹാരമായ ആനക്കാംപൊയിൽ–കള്ളാടി തുരങ്കപാത നിർമാണം 2,043 കോടി രൂപ പ്രതീക്ഷിത ചെലവിലാണ് നിർമാണം തുടങ്ങിയത്. പണം പൂർണമായും കിഫ്ബി ഫണ്ടിലാണ്. ജൂലൈ ഏഴിന് കള്ളാടിയിലെ മണ്ണിടിച്ചിലിൽ നിർത്തിയ ജോലി മൂന്നുമാസം പിന്നിട്ടിട്ടും പുനരാരംഭിച്ചില്ല. കിഫ്ബി അട്ടിമറിയിൽ പദ്ധതി പൂർണമായും നിലയ്ക്കുമോയെന്നാണ് ആശങ്ക. മണ്ണിടിച്ചിലിനെത്തുടർന്ന് നിർത്തിവച്ച നിർമാണം വിദഗ്ധ സമിതി റിപ്പോർട്ട് ലഭിച്ചശേഷം പുനരാരംഭിക്കുമെന്നാണ് സർക്കാർ പറഞ്ഞത്. ഒരുമാസത്തിനകം റിപ്പോർട്ട് ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജൂലൈ 10നാണ് സമിതി രൂപീകരിച്ചത്. മൂന്നുമാസം പിന്നിട്ടിട്ടും റിപ്പോർട്ടുമില്ല, നിർമാണവു മില്ല.
ആരോഗ്യം 10,000 കോടിയിൽ
തിരുവനന്തപുരം
എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച് കല്ലിട്ട രാജ്യത്തെ ആദ്യ സമ്പൂർണ അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേട്ടം കൈക്കലാക്കാന് മറന്നില്ലെങ്കിലും കിഫ്ബി വഴിയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് സതീശൻ മറന്നു. ആ മറവിയിലാണ്, കോഴിക്കോട് ‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ്' സ്വന്തം നേട്ടമെന്ന മട്ടിൽ മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ചത്. ഒരാഴ്ച പിന്നിടുമ്പോൾത്തന്നെ കഴുത്തുഞെരിക്കാന് നീക്കവും തുടങ്ങി. കിഫ്ബി വഴി 643.88 കോടി രൂപ വകയിരുത്തിയ പദ്ധതിക്ക് ഫെബ്രുവരി ഏഴിനാണ് പിണറായി വിജയൻ കല്ലിട്ടത്. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട സേവനങ്ങൾ ഒരു കുടക്കീഴിലാക്കലാണ് ലക്ഷ്യം. രാജ്യത്തിന് മാതൃകയാകേണ്ട ഇൗ സ്വപ്നപദ്ധതിക്കും താഴിടുമോയെന്ന് കണ്ടറിയണം. ആരോഗ്യമേഖലയിൽ 6,888.52 കോടിയുടെ 135 പദ്ധതികളാണ് കിഫ്ബിയുടെ പട്ടികയിൽ പൂർത്തിയാക്കാനുള്ളത്. 80ലധികം പദ്ധതികൾ നിർമാണഘട്ടത്തിലാണ്. 10,000 കോടി രൂപയുടെ വികസനപദ്ധതികൾ നട പ്പാക്കി.









0 comments