'പാഠ പുസ്തകം നേരത്തെ അടിക്കുന്നത് തുഗ്ലക്ക് പരിഷ്കാരം'; വിചിത്രവാദവുമായി ചെന്നിത്തല

തിരുവനന്തപുരം: സ്‌കൂളുകൾ തുറക്കും മുമ്പ് അടുത്ത അധ്യയന വർഷത്തെ പാഠപുസ്‌തകങ്ങൾ വിതരണം ചെയ്യാനൊരുങ്ങുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ വിചിത്രവാദവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാഠ പുസ്തകം നേരത്തെ അടിക്കുന്നത് തുഗ്ലക്ക് പരിഷ്കാരമാണെന്നും അടുത്ത ക്ലാസിലേക്ക് കുട്ടികൾ ജയിക്കുമോ എന്ന് അറിയാതെയാണോ പുസ്തകം എത്തിക്കുന്നത് എന്നുമെല്ലാമാണ് ചെന്നിത്തല ചോദിക്കുന്നത്.
പുസ്തകം നേരത്തെ അടിക്കുന്നത് ഭരണ നേട്ടമാണോയെന്നും കേരളത്തിൽ നേരത്തെയും പുസ്തകങ്ങൾ കൊടുത്തിട്ടില്ലേ?, ആദ്യമായിട്ടാണോ പുസ്തകം കൊടുക്കുന്നത് എന്നും ചെന്നത്തല ചോദിച്ചു. പണ്ട് എഴുത്തോലയിലാണ് കുട്ടികൾ പഠിച്ചുകൊണ്ടിരുന്നതെന്നും ചെന്നിത്തല പറയുന്നു. പി കെ അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന യുഡിഎഫ് ഭരിച്ച കാലത്ത് സ്കൂൾ തുറന്ന് പകുതി വർഷം കഴിഞ്ഞിട്ടുപ്പോഴും പുസ്തകം കിട്ടാതിരുന്ന കാലം മറുന്നു കൊണ്ടാണ് മുൻ പ്രതിപക്ഷ നേതാവ് എൽഡിഎഫ് സർക്കാറിന്റെ അഭിമാന നേട്ടത്തെ പരിഹസിക്കാൻ ശ്രമിക്കുന്നത്.
അടുത്ത അധ്യയനവർഷത്തെ പാഠപുസ്തകങ്ങൾ തയ്യാറായെന്നും ഫെബ്രുവരി രണ്ടാം വാരത്തിൽ പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിക്കുമെന്നും മന്ത്രി വി ശിവൻ കുട്ടി വ്യക്തമാക്കിയിരുന്നു. അടുത്ത അധ്യായന വർഷത്തിന് മൂന്നുമാസം മുമ്പാണ് പുസ്തകമെത്തുന്നത്.










0 comments