ad
Deshabhimani

പീഡാനുഭവങ്ങൾക്ക് പിന്നാലെ സത്യം ഉയിർത്തെഴുന്നേൽക്കും: പ്രത്യാശയുടെ സന്ദേശം പകർന്ന് ഇന്ന് ഈസ്റ്റർ

Easter.jpg

യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പിനെ ആസ്പദമാക്കി ലോകപ്രശസ്ത ചിത്രകാരൻ പിയറോ ഡെല്ല ഫ്രാൻസെസ്ക 1460-ൽ വരച്ച 
‘ദ റിസറക്‌ഷൻ’ എന്ന ചിത്രം

വെബ് ഡെസ്ക്

Published on Apr 05, 2026, 05:52 AM | 1 min read

തിരുവനന്തപുരം: പീഡാനുഭവങ്ങൾക്കുപിന്നാലെ സത്യം ഉയിർത്തെഴുന്നേൽക്കുമെന്ന സന്ദേശവുമായി ഇന്ന്‌ ഈസ്‌റ്റർ. തന്നെപ്പോലെ തന്റെ അയൽക്കാരനെയും സ്‌നേഹിക്കാൻ പഠിപ്പിച്ച ക്രിസ്‌തുവിന്റെ വാക്കുകൾ കൂടുതൽ പ്രസക്തമാകുന്ന കാലത്താണ്‌ ഇത്തവണത്തെ ആഘോഷം.


നന്മയും സ്നേഹവും ഏതൊരു പ്രതിബന്ധത്തെയും അതിജീവിക്കുമെന്നും അന്തിമ വിജയം സത്യത്തിന്റേതാണെന്നുമുള്ള സന്ദേശമാണ് ഈസ്റ്റർ പകരുന്നതെന്നും അനീതിക്ക് മുകളിൽ മാനവികതയും സ്നേഹവും പ്രകാശമായി ഉദിച്ചുയർന്ന ദിനമാണ് ഈസ്റ്ററെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഈസ്റ്റർ സന്ദേശത്തിൽ കുറിച്ചു.


ഈസ്റ്റർ പകരുന്ന സന്ദേശം ഉയർത്തിപ്പിടിച്ച് പതറിപ്പോകുന്ന നിമിഷങ്ങളിൽ നിന്ന് കരുത്തോടെ ഉയിർത്തെഴുന്നേൽക്കാനും, സമാധാനത്തിന്റെ പക്ഷം ചേർന്ന് ലോകത്തിന് ഊർജമാകാനും എല്ലാവർക്കും സാധിക്കട്ടെ. പ്രത്യാശയുടെ തിരിനാളം തെളിച്ച് പുതിയൊരു പുലരിയിലേക്ക് നമുക്ക് ഒന്നിച്ച് ചുവടുവെക്കാമെന്നും മുഖ്യമന്ത്രി ആശംസിച്ചു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home