ad
Deshabhimani

സംസ്ഥാനത്ത് ജൂൺ ഒമ്പത് മുതൽ ട്രോളിങ് നിരോധനം

ട്രോളിങ് നിരോധനം ആരംഭിച്ചതോടെ കുരീപ്പുഴ പാലത്തിന് സമീപം അടുപ്പിച്ച ബോട്ടുകൾ
വെബ് ഡെസ്ക്

Published on May 30, 2026, 06:38 AM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്ത് ജൂൺ ഒമ്പത് അർധരാത്രി മുതൽ ട്രോളിങ് നിരോധനം. ജൂലൈ 31 വരെ 52 ദിവസത്തേക്കാണ് നിരോധനം നിലനിൽക്കുക. കടലിലെ മത്സ്യങ്ങളുടെ പ്രജനനസമയമായതിനാലാണ് ഈ കാലയളവിൽ ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നത്.


ഈ സമയത്ത് മുട്ടയിടാറായ മത്സ്യങ്ങൾ തീരക്കടലിൽ കൂടുതലായി കാണപ്പെടാറുണ്ട്. വൻതോതിൽ യന്ത്രവൽകൃത മത്സ്യബന്ധനം നടത്തിയാൽ മുട്ടയിടാറായ മത്സ്യങ്ങൾ വ്യാപകമായി വലയിലാവുകയും അടുത്ത തലമുറയിലെ മത്സ്യകുഞ്ഞുങ്ങൾ ഇല്ലാതാവുകയും ചെയ്യും.


ഇത് തുടർന്നാൽ കാലക്രമേണ കടലിലെ മത്സ്യസമ്പത്ത് ഗണ്യമായി കുറയാൻ കാരണമാകും. ഈ സാഹചര്യം ഒഴിവാക്കാനും കടൽ വിഭവങ്ങളുടെ സുസ്ഥിരത ഉറപ്പാക്കാനുമാണ് വർഷം തോറും ജൂൺ, ജൂലൈ മാസങ്ങളിൽ ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home