Deshabhimani

വെഞ്ഞാറമൂട്ടിൽ കൊല്ലപ്പെട്ടത് പ്രതിയുടെ കൂട്ടുകാരി, 
സഹോദരൻ, ബാപ്പയുടെ ഉമ്മ, ബാപ്പയുടെ സഹോദരനും ഭാര്യയുംസഹോദരനടക്കം 5 പേരെ യുവാവ്‌ കൊലപ്പെടുത്തി

തലസ്ഥാനം നടുങ്ങി ; സഹോദരനടക്കം 5 പേരെ യുവാവ്‌ കൊലപ്പെടുത്തി

Trivandrum Murder
വെബ് ഡെസ്ക്

Published on Feb 25, 2025, 03:30 AM | 1 min read


തിരുവനന്തപുരം : വെഞ്ഞാറമൂട്ടിൽ സഹോദരനടക്കം അഞ്ചുപേരെ വെട്ടിക്കൊന്ന്‌ യുവാവ്‌ പൊലീസ്‌ സ്‌റ്റേഷനിൽ കീഴടങ്ങി. പേരുമല സൽമാസിൽ അഫാൻ (23) മൂന്നു സ്ഥലങ്ങളിലായാണ്‌ കൊലപാതകം നടത്തിയത്‌. തിങ്കൾ പകലാണ് തലസ്ഥാനത്തെ നടുക്കിയ കൂട്ടക്കൊല നടന്നത്. അഫാന്റെ സഹോദരൻ അഫ്‌സാൻ (13), ബാപ്പയുടെ സഹോദരൻ പുല്ലമ്പാറ എസ്‌എൻ പുരം ആലമുക്കിൽ ലത്തീഫ്‌ (69), ഭാര്യ സജിതാ ബീവി(59), ബാപ്പയുടെ ഉമ്മ സൽമാബീവി (92), അഫാന്റെ സുഹൃത്ത്‌ വെഞ്ഞാറമൂട്‌ മുക്കുന്നൂർ സ്വദേശി ഫർസാന (19) എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌. അഫാന്റെ ഉമ്മ ഷെമിക്കും (40) വെട്ടേറ്റു.


murder


ഗുരുതരമായി പരിക്കേറ്റ ഇവർ വെഞ്ഞാറമൂടിലെ ഗോകുലം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്‌. തിങ്കൾ വെെകിട്ട് 3.30ന് പ്രതി സൃഹൃത്തായ ഫർസാനയുമായി വീട്ടിലെത്തി വിവാഹം കഴിപ്പിച്ചുതരണമെന്ന് ആവശ്യപ്പെട്ടു. ഇത് വീട്ടുകാർ എതിർത്തതായാണ്‌ വിവരം. സുഹൃത്തിനെ വീട്ടിൽ നിർത്തി 22 കിലോമീറ്റർ അകലെയുള്ള പാങ്ങോട്‌ എലിച്ചുഴി പുത്തൻവീട്ടിൽ ബൈക്കിലെത്തി ബാപ്പയുടെ ഉമ്മയെയാണ് ആദ്യം തലയ്‌ക്കടിച്ച്‌ കൊന്നത്‌.


അവിടെനിന്ന് 10 കിലോമീറ്റർ അകലെയുള്ള എസ് എൽ പുരത്തെത്തി ബാപ്പയുടെ വിമുക്ത ഭടനായ സഹോദരനെയും ഭാര്യയെയും വെട്ടിക്കൊന്നു. പിന്നീട്‌ സ്വന്തം വീട്ടിലെത്തി സഹോദരനെയും സൃഹൃത്തിനെയും കൊലപ്പെടുത്തുകയായിരുന്നു. ശേഷം ഗ്യാസ്‌ സിലിൻഡർ തുറന്നുവിട്ടശേഷം ബൈക്കിലാണ്‌ പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ തിരിച്ചത്‌. ഇടയ്‌ക്ക്‌ പെട്രോൾ തീർന്നതുകൊണ്ട്‌ ഓട്ടോവിളിച്ചു. സ്‌റ്റേഷനിലെത്തി ആറുപേരെ കൊന്നതായി പറഞ്ഞെങ്കിലും മാനസികാസ്വാസ്ഥ്യമാണെന്നാണ്‌ ആദ്യം പൊലീസ്‌ കരുതിയത്‌.


അന്വേഷണത്തിലാണ്‌ കൂട്ടക്കൊല നാടറിഞ്ഞത്‌. പ്രതി വിഷം കഴിച്ചതായി അറിയിച്ചതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാ
റ്റി. കൊലപാതകത്തിന്റെ വ്യക്തമായ വിവരം ലഭ്യമല്ല. ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയാണ്‌ കൊല്ലപ്പെട്ട അഫ്‌സാൻ. അഫാന്റെ ബാപ്പ റഹിം ഗൾഫിലാണ്‌. പ്രതി ഇടയ്‌ക്ക്‌ റഹിമിനൊപ്പം ഗൾഫിലായി
രുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home