ad
Deshabhimani

പാര്‍ക്കിങ് ഇനി പ്രശ്നമാകില്ല; മെഡിക്കല്‍ കോളേജ്, പുത്തരിക്കണ്ടം എംഎല്‍സിപികള്‍ ഉടന്‍ തുറക്കും

tvmmlcp
വെബ് ഡെസ്ക്

Published on Oct 03, 2025, 12:23 AM | 1 min read

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയാല്‍ ഇനി പാര്‍ക്കിങ്ങിന് ബുദ്ധിമുട്ടില്ല. കോര്‍പറേഷന്‍ സ്മാര്‍ട്ട്സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ് കേന്ദ്രം (എംഎല്‍സിപി) ഉടന്‍ തുറന്നുനല്‍കും. നിര്‍മാണം പൂര്‍ത്തിയായ പുത്തരിക്കണ്ടത്തെ എംഎല്‍സിപിയും ഒക്‌ടോബറിൽത്തന്നെ തുറന്നു നൽകാനാണ് കോര്‍പറേഷന്‍ തീരുമാനം.


മെഡിക്കല്‍ കോളേജിലെ പാര്‍ക്കിങ് കേന്ദ്രത്തിൽ 202 കാറുകള്‍ പാര്‍ക്ക് ചെയ്യാൻ സ‍ൗകര്യമുണ്ട്‌. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്റെ പവര്‍ഹൗസ് പ്രവേശന കവാടത്തിന് എതിര്‍വശമാണ് പുത്തരിക്കണ്ടം എംഎല്‍സിപി വരുന്നത്. 250 കാറുകള്‍ ഇവിടെ പാര്‍ക്ക് ചെയ്യാനാകും. കൂടാതെ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ്‌ ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. പുത്തരിക്കണ്ടം എംഎല്‍സിപിക്ക് 20 കോടിയും മെഡിക്കല്‍ കോളേജിലെ എംഎല്‍സിപിക്ക് 17 കോടിയുമാണ് വകയിരുത്തിയിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home