ad
Deshabhimani

നിയമവിരുദ്ധമായി സത്യപ്രതിജ്ഞ: തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർമാർക്ക് കോടതി നോട്ടീസ്

BJP.jpg
വെബ് ഡെസ്ക്

Published on Jan 15, 2026, 03:46 PM | 1 min read

തിരുവനന്തപുരം: ചട്ടങ്ങൾ ലംഘിച്ച് ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർമാർക്ക് കോടതി നോട്ടീസ്. ഭരണഘടനാപരമായ നിബന്ധനകൾ പാലിക്കാതെ നടത്തിയ സത്യപ്രതിജ്ഞ അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് നടപടി.


കേരള മുനിസിപ്പാലിറ്റി ആക്ട് സെക്ഷൻ 143 പ്രകാരം നിശ്ചയിച്ചിട്ടുള്ള മാതൃകയിലല്ല കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഈശ്വരനാമത്തിലോ ദൃഢപ്രതിജ്ഞയോ ചെയ്യാമെന്നിരിക്കെ, പ്രത്യേക ദൈവങ്ങളുടെ പേരെടുത്ത് പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തത് നിയമവിരുദ്ധമാണ്.


ആറ്റുകാലമ്മ, ശ്രീപത്മനാഭ സ്വാമി, ഭാരതാംബ, ഭഗവതി, ബലിദാനി, കാവിലമ്മ തുടങ്ങിയ നാമങ്ങളിലായിരുന്നു ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞാ ചടങ്ങിനിടെ കൗൺസിൽ ഹാളിൽ ആർഎസ്എസ് സ്തുതിഗീതം ആലപിച്ചതും വലിയ വിവാദമായിരുന്നു.


ചട്ടലംഘനം നടത്തി സത്യപ്രതിജ്ഞ ചെയ്ത കൗൺസിലർമാരെ മേയർ തിരഞ്ഞെടുപ്പിലടക്കം വോട്ട് ചെയ്യാൻ അനുവദിക്കരുത് എന്നാവശ്യപ്പെട്ട് സിപിഎം നേരത്തെ ജില്ലാ കളക്ടർക്കും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിരുന്നു.


ഇതിന് പിന്നാലെയാണ് ഇപ്പോൾ കോടതി ഇടപെടൽ ഉണ്ടായിരിക്കുന്നത്. കേസ് പരിഗണിച്ച കോടതി എതിർകക്ഷികളോട് വിശദീകരണം തേടിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home