ad
Deshabhimani

print edition എ കെ ജിക്ക്‌ സ്‌മരണാഞ്‌ജലി

akg

എ കെ ജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പുത്തലത്ത്‌ ദിനേശൻ പതാക ഉയർത്തുന്നു

വെബ് ഡെസ്ക്

Published on Mar 23, 2026, 02:07 AM | 1 min read

കണ്ണൂർ : പാവങ്ങളുടെ പടത്തലവൻ എ കെ ജിക്ക്‌ ജന്മനാടിന്റെ സ്‌മരണാഞ്ജലി. പെരളശേരിയിലും കണ്ണൂർ എ കെ ജി പ്രതിമയ്‌ക്കുമുന്നിലും അനുസ്‌മരണ പരിപാടികൾ സംഘടിപ്പിച്ചു. സിപിഐ എമ്മിന്റെയും വർഗബഹുജന സംഘടനകളുടെയും നേതൃത്വത്തിൽ സംസ്ഥാനത്തെങ്ങും സ്‌മൃതി മണ്ഡപങ്ങളിലും പാർടി ഓഫീസുകളിലും തൊഴിൽ കേന്ദ്രങ്ങളിലും പ്രഭാതഭേരിയോടെ ചെങ്കൊടി ഉയർത്തി.


എ കെ ജി സെന്ററിൽ കേന്ദ്ര കമ്മിറ്റിയംഗം പുത്തലത്ത്‌ ദിനേശൻ പതാക ഉയർത്തി. കണ്ണൂരിൽ എ കെ ജി സ്‌ക്വയറിൽ നേതാക്കൾ പുഷ്‌പചക്രം അർപ്പിച്ചു. അനുസ്‌മരണയോഗം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്‌ സ്വാഗതംപറഞ്ഞു.


സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി ജയരാജൻ, എ എൻ ഷംസീർ, ടി വി രാജേഷ്‌, വി ശിവദാസൻ, പി ശശി, എൻ ചന്ദ്രൻ, എം പ്രകാശൻ, എൽഡിഎഫ്‌ കണ്ണൂർ മണ്ഡലം സ്ഥാനാർഥി രാമചന്ദ്രൻ കടന്നപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു. പെരളശേരിയിൽ അനുസ്‌മരണപ്രകടനവും റാലിയും നടന്നു. അനുസ്‌മരണറാലി സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌തു. എം വി ജയരാജൻ, കെ കെ രാഗേഷ്‌, എൻ ചന്ദ്രൻ, എം കെ മുരളി, കെ ബാബുരാജ്‌ തുടങ്ങിയവർ സംസാരിച്ചു. എ കെ ജി സ്‌മൃതികുടീരത്തിൽ രാവിലെ പുഷ്‌പാർച്ചനയുമുണ്ടായി.


തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ മുതിർന്ന അംഗം ആനാവൂർ നാഗപ്പൻ പതാകയുയർത്തി. ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള എ എ റഹിം, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എൻ രതീന്ദ്രൻ എന്നിവർ പങ്കെടുത്തു. ദേശാഭിമാനിയിൽ ചീഫ്‌ ന്യൂസ്‌ എഡിറ്റർ ടി ചന്ദ്രമോഹൻ പതാകയുയർത്തി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home