ad
Deshabhimani

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശനം

print edition ട്രയൽ അലോട്ട്മെന്റ്‌: തിരുത്ത്‌ ഇന്നുകൂടി

plusone students

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 10, 2026, 12:00 AM | 1 min read

തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റിൽ ആവശ്യമായ തിരുത്തലുകൾ ബുധൻ വൈകിട്ട് അഞ്ചുവരെ നടത്താം. മുഖ്യ അലോട്ട്മെന്റ് പട്ടിക 15ന് പ്രസിദ്ധീകരിക്കും. ട്രയൽ അലോട്ട്മെന്റ്‌ പ്രസിദ്ധീകരിച്ചപ്പോൾ 72,220 സീറ്റാണ്‌ ഒഴിവുള്ളത്‌. സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിലായി 3,17,016 സീറ്റാണ് ഏകജാലകം വഴിയുള്ള പ്രവേശനത്തിനായി നീക്കിവച്ചിട്ടുള്ളത്‌. ഇതിൽ 2,44,796 സീറ്റിലാണ്‌ ട്രയൽ അലോട്ട്‌മെന്റ്‌. ആകെ 4,43,984 അപേക്ഷകളുണ്ട്‌. 43,622 പേർ സ്വന്തം ജില്ലയ്‌ക്ക്‌ പുറത്തും അപേക്ഷിച്ചിട്ടുണ്ട്‌.


കൂടുതൽ സീറ്റ്‌ ഒഴിവ്‌ പട്ടികവർഗ സംവരണ വിഭാഗത്തിലാണ്. ആകെയുള്ള 30,988 സീറ്റിൽ 3,828 സീറ്റാണ്‌ അലോട്ട്‌മെന്റ്‌ പട്ടികയിൽ ഉൾപ്പെട്ടത്‌. 27,160 സീറ്റ് ബാക്കിയുണ്ട്‌. പട്ടിക ജാതി സംവരണ വിഭാഗത്തിൽ 46,240 സീറ്റുള്ളതിൽ അലോട്ട്‌മെന്റ്‌ പട്ടികയിൽ 31,026 സീറ്റാണുള്ളത്‌. 15,124 സീഏറ്റ്‌ ബാക്കിയുണ്ട്‌. ​


മുന്നാക്കവിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി19,758 സീറ്റാണ്‌ മാറ്റിവെച്ചിട്ടുള്ളത്‌. ട്രയൽ അലോട്ട്‌മെന്റിൽ 7,995 സീറ്റ് ഉൾപ്പെട്ടു. 11,763 സീറ്റ് ഒഴിവുണ്ട്‌. ഈ വിഭാഗത്തിൽ ബാക്കിയാകുന്ന സീറ്റ് മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റിൽ പൊതുമെറിറ്റായി പരിഗണിച്ച് പ്രവേശനം നൽകും. ജനറൽ വിഭാഗത്തിൽ ആകെയുള്ള 1,56,055 സീറ്റുകളിൽ 1,55,999 സീറ്റുകൾ അലോട്ട്മെന്റിൽ ഉൾപ്പെട്ടു. 56 ഒഴിവുണ്ട്.


മറ്റുവിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റ്: ഈഴവ- 335, മുസ്ലിം- 331, എൽസി- 3923, ക്രിസ്ത്യൻ ഒബിസി- 1314, ഹിന്ദു ഒബിസി- 948, ഭിന്നശേഷി- 3654, കാഴ്‌ചപരിമിതി- 961, ഭാഷാ ന്യൂനപക്ഷം -69, ധീവര- 2502, വിശ്വകർമ- 146, കുശവ- 1698, കുടുംബി- 2146. അർഹരായ അപേക്ഷകരില്ലെങ്കിൽ സംവരണ സീറ്റ് ആദ്യം മറ്റു സംവരണ സമുദായങ്ങൾക്കും അവസാനം പൊതുമെറിറ്റിലേക്കും മാറ്റും. മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിൽ ആകെ 1529 സീറ്റുകളുള്ളതിൽ 1312 എണ്ണത്തിൽ അലോട്ട്മെന്റ് നൽകി. 217 ഒഴിവുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home