ad
Deshabhimani

കോട്ടയം ചുങ്കത്ത് മരം കടപുഴകിവീണു

മരം കടപുഴകിവീണു
വെബ് ഡെസ്ക്

Published on Jun 15, 2025, 12:23 PM | 1 min read

കോട്ടയം : ശക്തമായ മഴയിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴക്കെടുതി രൂക്ഷം. കോട്ടയം ചുങ്കത്ത് ശക്തമായ മഴയിലും കാറ്റിലും വഴിയരികിൽ നിന്ന മരം കടപുഴകി റോഡിലേക്ക് വീണു. മെഡിക്കൽ കോളേജ് റോഡിലാണ് കൂറ്റൻ വാകമരം കടപുഴകി വീണത്. മരം വീണതിനെത്തുടർന്ന് മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് ഉണ്ടായി. പൊലീസും ഫയർഫോഴ്സുമെത്തി മരത്തിന്റെ ചില്ലകൾ മുറിച്ചുനീക്കിയാണ് ​ഗതാ​ഗതം പുനരാരംഭിച്ചത്. മരം വീണ് വീട് തകർന്നതായും വിവരമുണ്ട്. ഇന്ന് രാവിലെയാണ് മരം കടപുഴകി വീണത്. മരം വീണ സമയത്ത് വാഹനങ്ങൾ റോഡിൽ ഇല്ലായിരുന്നതിനാൽ വൻ അപകടം ഒഴിവായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home