ad
Deshabhimani

മൂന്നരവയസ്സുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്തു; ആക്രമണം വടക്കൻ പറവൂരിൽ

paravur stray dog attack
വെബ് ഡെസ്ക്

Published on Oct 12, 2025, 09:20 PM | 1 min read

പറവൂർ: എറണാകുളം വടക്കൻ പറവൂരിൽ തെരുവുനായ ആക്രമണം. ആക്രമണത്തിൽ മൂന്നരവയസ്സുകാരിയുടെ ചെവിയുടെ ഒരുഭാഗം അറ്റു. ചിറ്റാറ്റുകര നീണ്ടൂർ മേയ്ക്കാട്ട് വീട്ടിൽ മിറാഷ്–വിനുമോൾ ദമ്പതികളുടെ മകൾ നിഹാരയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.


ഇന്ന് വൈകിട്ട് നാലിന് നീണ്ടൂർ രാമൻകുളങ്ങര ക്ഷേത്രത്തിന് സമീപത്താണ് സംഭവം. ക്ഷേത്രത്തിന് പിന്നിലുള്ള പറമ്പിൽ കുട്ടികൾ കളിക്കുന്നതുകണ്ട് അച്ഛനൊപ്പം ഇരിക്കുമ്പോഴാണ് തെരുവുനായ കുട്ടിയെ ആക്രമിച്ചത്. തെരുവു നായയെ തുരത്തിയോടിക്കാൻ മിറാഷ് ശ്രമിച്ചെങ്കിലും അപ്പോഴേക്കും കുട്ടിയുടെ വലത്തേ ചെവിയുടെ ഒരുഭാഗം നായ കടിച്ചെത്തിരുന്നു.


ഉടൻ കുട്ടിയെ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ എറണാകുളം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും തുടർന്ന്‌ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പേവിഷബാധയ്ക്കുള്ള കുത്തിവയ്‌പ്‌ കഴിയാതെ ചെവി തുന്നിച്ചേർക്കാൻ കഴിയില്ലെന്നാണ് വിവരം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home