ad
Deshabhimani

പശ്‌ചിമേഷ്യൻ സംഘർഷംമൂലം വിമാനങ്ങൾ റദ്ദാക്കി

print edition ഇനിയെന്ത്‌ ചെയ്യും? ക്ലോഗും ഗൊയ്നോറയും ചോദിക്കുന്നു

travellers at Nedumbassery Airport

ക്ലോഗും ഗൊയ്നോറയും കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ

avatar
എം പി നിത്യൻ

Published on Mar 02, 2026, 02:30 AM | 1 min read


നെടുമ്പാശേരി

പശ്‌ചിമേഷ്യൻ സംഘർഷത്തെ തുടർന്ന്‌ ഗൾഫ്‌ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ ഞായറാഴ്‌ചയും റദ്ദാക്കിയതോടെ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിരവധി യാത്രക്കാരാണ്‌ കുടുങ്ങിയത്‌.


വിമാനങ്ങൾ റദ്ദാക്കിയതോടെ ഇനിയെന്തുചെയ്യണമെന്ന ആശങ്കയിലാണ് ഫ്രാൻസിൽനിന്ന്‌ കേരളം സന്ദർശിക്കാനെത്തിയ ക്ലോഗ്-ഗൊയ്നോറ ദമ്പതികൾ. തിരികെ ഫ്രാൻസിലെത്താൻ ദുബായ് വിമാനത്താവളത്തിലേക്ക് പോകാൻ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയതായിരുന്നു ഇരുവരും. വിമാനക്കമ്പനികൾ ടിക്കറ്റിനെക്കുറിച്ചും മറ്റും കൃത്യമായ വിവരങ്ങൾ തരാത്തതിൽ രോഷാകുലരായിരുന്നു ഇവർ.


ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായാണ് ഏതാനും ദിവസംമുമ്പ് ഇവർ കേരളത്തിലെത്തിയത്. ഇവരെക്കൂടാതെ ഫ്രാൻസിലേക്കും സ്വിറ്റ്സർലൻഡിലേക്കും ദുബായിലേക്കും മറ്റുമായി നിരവധി വിദേശയാത്രികരും കൊച്ചി വിമാനത്താവളത്തിലെത്തിയിരുന്നു. പലരും ഡൽഹി ഉൾപ്പെടെ മറ്റു വിമാനത്താവളത്തിൽനിന്ന്‌ നേരിട്ട് യാത്രതിരിക്കുന്നതിനുള്ള ശ്രമത്തിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home