യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; രാജ്യറാണി എക്സ്പ്രസിന് താൽക്കാലിക മാറ്റം

പെരിന്തൽമണ്ണ: രാജ്യറാണി എക്‌സ്‌പ്രസ് ട്രെയിൻ സർവീസിൽ താൽക്കാലിക മാറ്റം. ട്രാക്ക് അറ്റകുറ്റപ്പണികളുടെ ഭാഗമായി മെയ് 14, 21, 26, ജൂൺ രണ്ട് തീയതികളിൽ നിലമ്പൂർ റോഡിൽനിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16325 നിലമ്പൂർ റോഡ് - കോട്ടയം എക്സ്പ്രസ് തൃപ്പൂണിത്തുറയിൽ താൽക്കാലികമായി നിർത്തും.
തൃപ്പൂണിത്തുറയ്ക്കും കോട്ടയത്തിനും ഇടയിൽ സർവീസ് ഭാഗികമായി റദ്ദാക്കും. ട്രെയിൻ നമ്പർ 16350 രാജ്യറാണി എക്‌സ്‌പ്രസ് മെയ് ഏഴിന് ആലപ്പുഴവഴി തിരിച്ചുവിടും.
സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു
പാലക്കാട്: വേനലവധി കണക്കിലെടുത്ത് മംഗളൂരു–ചെന്നൈ റൂട്ടിൽ പ്രത്യേക എക്സ്പ്രസ് ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. മെയ്, ജൂൺ മാസങ്ങളിൽ ഇരുവശത്തേക്കും ആറ് സർവീസുകൾ വീതമാണ് പ്രഖ്യാപിച്ചത്.
ട്രെയിൻ നമ്പർ 06126 മംഗളൂരു സെൻട്രൽ –- ചെന്നൈ എഗ്‌മോർ സ്‌പെഷ്യൽ മെയ് നാലുമുതൽ ജൂൺ എട്ടുവരെയുള്ള തിങ്കളാഴ്ചകളിൽ മംഗളൂരുവിൽനിന്ന് പകൽ നാലിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.55-ന് ചെന്നൈയിൽ എത്തും. രാത്രി 10.57ന് പാലക്കാട് ജങ്‌ഷനിലെത്തും.
തിരിച്ച് ട്രെയിൻ നമ്പർ 06125 ചെന്നൈ എഗ്‌മോർ–- മംഗളൂരു സെൻട്രൽ സ്‌പെഷ്യൽ മെയ് അഞ്ചുമുതൽ ജൂൺ ഒമ്പതുവരെയുള്ള ചൊവ്വാഴ്ചകളിൽ ചെന്നൈയിൽനിന്ന് പകൽ രണ്ടിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ ഏഴിന് മംഗളൂരു സെൻട്രലിൽ എത്തും. ഇൗ ട്രെയിൻ രാത്രി 11.17ന് പാലക്കാട് ജങ്‌ഷനിൽ എത്തും. പത്ത് എസി കോച്ചുകളും എട്ട് സ്ലീപ്പറുമുൾപ്പെടെ 22 കോച്ചുകൾ ട്രെയിനിലുണ്ടാകും.











0 comments