ad
Deshabhimani

ടൈറ്റാനിയത്തിൽ പുതിയ പ്ലാന്റ്‌: മാസം 3 കോടി അധിക വരുമാനം

travancore titanium
avatar
മിൽജിത്‌ രവീന്ദ്രൻ

Published on Jul 09, 2025, 09:14 AM | 1 min read

തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള ട്രാവൻകൂർ ടൈറ്റാനിയത്തിൽ വാക്വം ഇവാപ്രേഷൻ പ്ലാന്റ്‌ സ്ഥാപിച്ചു. സ്ഥാപനത്തിന്റെ വൈവിധ്യവൽക്കരണത്തിന്റെയും ആധുനികവൽക്കരണത്തിന്റെയും ഭാഗമായാണിത്‌. 6.75 കോടി രൂപ മുടക്കി സ്ഥാപിച്ച ആധുനിക പ്ലാന്റിലൂടെ സ്ഥാപനത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും വരുമാനം വർധിപ്പിക്കാനും കഴിയും.


പുതിയ പ്ലാന്റ്‌ പ്രവർത്തനം തുടങ്ങുന്നതോടെ പ്രധാന ഉൽപ്പന്നമായ ടൈറ്റാനിയം ഡയോക്‌സൈഡ്‌ പിഗ്‌മെന്റിന്റെ ഗുണനിലവാരം മെച്ചപ്പെടും. പുതിയ മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിക്കാനും കഴിയും. ടൈറ്റാനിയം ഡയോക്‌സൈഡ്‌ പ്ലാന്റിൽനിന്നുള്ള അയൺ സൾഫേറ്റിന്റെ അളവും കുറയ്‌ക്കാനാകും. ഇതുവഴി ന്യൂട്രലൈസേഷൻ പ്ലാന്റിന്റെ ചെലവ്‌ ഗണ്യമായി കുറയ്‌ക്കാനാകും. മലിനീകരണത്തോതിലും വലിയ കുറവും ഉണ്ടാകും. പുതിയ പ്ലാന്റിൽനിന്ന്‌ ഉൽപ്പാദിപ്പിക്കുന്ന അയൺ സൾഫേറ്റിന്റെ ഡ്രൈയിങ്‌ പാക്കിങ്‌ സംവിധാനം പൂർത്തിയാകുന്നതോടെ ദിവസം 100 ടണ്ണോളം കോപ്പറാസ്‌ എന്ന പുതിയ ഉൽപ്പന്നം ഉൽപ്പാദിപ്പിക്കാം. ഇതുവഴി മാസം മൂന്നു കോടിയിൽപ്പരം രൂപയുടെ അധിക വിറ്റുവരവാണ്‌ പ്രതീക്ഷിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home