ad
Deshabhimani

print edition ദേവസ്വം ബോർഡിലെ സ്ഥലംമാറ്റം; ജാഗ്രതക്കുറവില്ല: 
കെ ജയകുമാർ

travancore devaswam board
വെബ് ഡെസ്ക്

Published on Jun 17, 2026, 01:18 AM | 1 min read

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ ജീവനക്കാരുടെ സ്ഥലംമാറ്റത്തിൽ ജാഗ്രതക്കുറവ്‌ ഉണ്ടായിട്ടില്ലെന്ന്‌ പ്രസിഡന്റ്‌ കെ ജയകുമാർ. നടപടിക്രമം പാലിച്ചായിരുന്നു സ്ഥലംമാറ്റം. ആവശ്യപ്പെട്ട ക്ഷേത്രത്തിലേക്കും തസ്‌തികയിലേക്കും ചിലർക്ക്‌ നിയമനം ലഭിച്ചില്ലെന്ന പരാതിയുണ്ട്‌. അത്‌ കഴിയുന്നത്ര പരിഹരിക്കും.


ചില ക്ഷേത്രങ്ങളിലേക്ക് ആളുകൾ നിയമനം ചോദിച്ചില്ല എന്നതിന്റെ പേരിൽ അവിടേക്ക് നിയമനം നടത്താതിരിക്കാനാകില്ല. 75പേരുടെ സ്ഥലംമാറ്റ ഉത്തരവിൽ 25പേരുടെ നിയമനം പുനപരിശോധിക്കുമെന്നും ദേവസ്വം ബോർഡ്‌ യോഗത്തിനുശേഷം അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു.


എസ്‌ഐടി ചോദ്യം ചെയ്‌തതുകൊണ്ട്‌ ജീവനക്കാരെ മാറ്റിനിർത്താനാകില്ല. അന്വേഷണത്തിന്റെ ഭാഗമായി പലരെയും ചോദ്യം ചെയ്‌തിട്ടുണ്ട്‌. എന്നാൽ, വിജിലൻസ് ക്ലിയറൻസ് ഇല്ലാത്തവരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ജീവനക്കാരുടെ താൽപ്പര്യവും ന്യായമായ ആവശ്യങ്ങളും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home