ad
Deshabhimani

അയ്യപ്പ സംഗമം ഓഡിറ്റ് റിപ്പോർട്ട്: ദേവസ്വം ബോർഡ് യോഗം ഇന്ന്; ഉദ്യോഗസ്ഥ വീഴ്ച പരിശോധിക്കും

travancore devaswam board
വെബ് ഡെസ്ക്

Published on Feb 17, 2026, 07:42 AM | 1 min read

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട അപൂർണ്ണമായ ഓഡിറ്റ് റിപ്പോർട്ട് കോടതിയിൽ എത്തിയ സാഹചര്യം ചർച്ച ചെയ്യുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് ചേരും.


റിപ്പോർട്ട് സമർപ്പിക്കുന്നതിൽ ഉദ്യോഗസ്ഥ തലത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായാണ് ബോർഡിന്റെ പ്രാഥമിക വിലയിരുത്തൽ. ബോർഡ് അംഗീകരിക്കുന്നതിനോ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നതിനോ മുൻപ് റിപ്പോർട്ട് പുറത്തായതിനെക്കുറിച്ച് യോഗം വിശദമായി പരിശോധിക്കും.


ദേവസ്വം ബോർഡിനെതിരെ ചില കേന്ദ്രങ്ങൾ നടത്തുന്ന വ്യാജപ്രചാരണങ്ങൾ കോടതിയെ സ്വാധീനിക്കാനുള്ള രാഷ്ട്രീയ നീക്കമാണെന്ന ആരോപണവും യോഗത്തിൽ ചർച്ചയാകും. ഓഡിറ്റ് റിപ്പോർട്ടിലെ വിവരങ്ങൾ വളച്ചൊടിച്ച് സർക്കാരിനെതിരെയും ബോർഡിനെതിരെയും നടത്തുന്ന നീക്കങ്ങളിൽ തുടർനടപടി സ്വീകരിക്കാനാണ് ബോർഡിന്റെ നീക്കം.


റിപ്പോർട്ടുമായി ബന്ധപ്പെട്ട വസ്തുതകൾ വിശദീകരിച്ചുകൊണ്ട് ദേവസ്വം ബോർഡ് നേരത്തെ വാർത്താക്കുറുപ്പ് ഇറക്കിയിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിക്ക് ഇന്നത്തെ യോഗം ശുപാർശ ചെയ്തേക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home