ad
Deshabhimani

print edition മോഡിഫിക്കേഷനും കട്ടപ്പുറത്ത്‌

c p john
വെബ് ഡെസ്ക്

Published on Jul 01, 2026, 12:01 AM | 1 min read

​തിരുവനന്തപുരം : തെരഞ്ഞെടുപ്പ്‌ സമയത്ത്‌ യുഡിഎഫ്‌ നൽകിയ വാഗ്‌ദാനമായ വാഹനങ്ങളുടെ മോഡിഫിക്കേഷൻ നടപ്പാകില്ലെന്ന സൂചന നൽകി ഗതാഗതമന്ത്രി സി പി ജോൺ. മോഡിഫിക്കേഷൻ നടപ്പാക്കാൻ കേന്ദ്രനിയമങ്ങൾ ബാധകമാണെന്ന്‌ നിയമസഭയിൽ സജി ചെറിയാന് മന്ത്രി മറുപടി നൽകി. കളർ കോഡ്‌, വാഹനത്തിന്‌ പുറത്തേക്ക്‌ തള്ളിനിൽക്കാത്ത എക്‌സ്‌ട്രാ ഫിറ്റിങ്സുകൾ എന്നിവ നടപ്പാക്കുന്നതിനെക്കുറിച്ച്‌ ചർച്ച ചെയ്‌തുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ജെന്‍ സികള്‍ക്ക്‌ വാരിക്കോരി കൊടുത്ത മോഹന വാഗ്ദാനങ്ങള്‍ നടപ്പാക്കാത്തത് ആക്ഷേപിക്കുന്നതിന് തുല്യമല്ലേയെന്നും മോഡിഫിക്കേഷന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നുമായിരുന്നു സജി ചെറിയാന്റെ ചോദ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home