ad
Deshabhimani

ട്രെയിൻ സർവീസിൽ മാറ്റം

അറ്റകുറ്റപ്പണി ; കോട്ടയം റൂട്ടിൽ 11ന്‌ ട്രെയിൻ നിയന്ത്രണം

train timing change
വെബ് ഡെസ്ക്

Published on Oct 07, 2025, 02:15 AM | 2 min read


തിരുവനന്തപുരം

ചിങ്ങവനം–കോട്ടയം സെക്‌ഷനിൽ പാലത്തിന്റെ അറ്റകുറ്റപ്പണിയെ തുടർന്ന്‌ 11ന്‌ ഇതുവഴി ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തി.


വഴിതിരിച്ചുവിടുന്ന 
ട്രെയിനുകൾ

• തിരുവനന്തപുരം നോർത്ത്‌– എസ്‌എംവിടി ബംഗളൂരു ഹംസഫർ എക്‌സ്‌പ്രസ്‌ (16319) ആലപ്പുഴവഴിയായിരിക്കും. ആലപ്പുഴയിലും എറണാകുളം ജങ്‌ഷനിലും അധിക സ്‌റ്റോപ്പ്‌ അനുവദിച്ചു


• കന്യാകുമാരി–ദിബ്രുഗഡ്‌ വിവേക്‌ എക്‌സ്‌പ്രസ്‌ (22503) ആലപ്പുഴവഴിയായിരിക്കും. ആലപ്പുഴയിലും എറണാകുളം ജങ്‌ഷനിലും അധിക സ്‌റ്റോപ്പ്‌ അനുവദിച്ചു


• തിരുവനന്തപുരം സെൻട്രൽ–മധുര അമൃത എക്‌സ്‌പ്രസ്‌ (16343) ആലപ്പുഴവഴിയായിരിക്കും. ഹരിപ്പാട്‌, അന്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളിൽ സ്‌റ്റോപ്പ്‌


• തിരുവനന്തപുരം സെൻട്രൽ–മംഗളൂരു സെൻട്രൽ എക്‌സ്‌പ്രസ്‌ (16347) ആലപ്പുഴവഴിയായിരിക്കും. ഹരിപ്പാട്‌, അന്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളിൽ സ്‌റ്റോപ്പ്‌


ഭാഗികമായി റദ്ദാക്കിയ 
ട്രെയിനുകൾ


• മധുര–ഗുരുവായൂർ എക്‌സ്‌പ്രസ്‌ (16327) കൊല്ലത്ത്‌ യാത്ര അവസാനിപ്പിക്കും


• ഗുരുവായൂർ–മധുര എക്‌സ്‌പ്രസ്‌ (16328) 12ന്‌ പകൽ 12.10ന്‌ കൊല്ലത്തുനിന്നായിരിക്കും പുറപ്പെടുക


• കോട്ടയം–നിലന്പൂർ റോഡ്‌ എക്‌സ്‌പ്രസ്‌ (16326) 11ന്‌ രാവിലെ ഏറ്റുമാനൂരിൽനിന്നായിരിക്കും പുറപ്പെടുക


ജനശതാബ്ദിക്ക്‌ ചങ്ങനാശേരിയിൽ സ്‌റ്റോപ്പ്‌


തിരുവനന്തപുരം സെൻട്രൽ–കണ്ണൂർ (12082), കണ്ണൂർ–തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്‌സ്‌പ്രസുകൾക്ക്‌ ചങ്ങനാശേരിയിൽ സ്‌റ്റോപ്പ്‌ അനുവദിച്ചു.


തിരുവനന്തപുരത്തുനിന്നുള്ള ട്രെയിന്‌ വ്യാഴംമുതൽ പ്രാബല്യത്തിലാകും. ഒരു മിനിറ്റാണ്‌ ദൈർഘ്യം. സ്‌റ്റേഷനിൽ എത്തുന്ന സമയം– വൈകിട്ട്‌ 5.03. കണ്ണൂരിൽനിന്നുള്ള ട്രെയിൻ വെള്ളിമുതൽ നിർത്തിത്തുടങ്ങും. എത്തുന്ന സമയം– രാവിലെ 10.58.​​



ട്രെയിൻ സർവീസിൽ മാറ്റം

തിരുവനന്തപുരം ഡിവിഷനിലെ പാലം അറ്റകുറ്റപ്പണി സുഗമമാക്കുന്നതിന് വിവിധ ദിവസങ്ങളിൽ ട്രെയിൻ സർവീസുകളിൽ മാറ്റംവരുത്തി. ട്രെയിൻ നമ്പർ 16326 കോട്ടയം-–നിലമ്പൂർ റോഡ് എക്‌സ്‌പ്രസ് 11-ന് കോട്ടയത്തുനിന്ന് 5.15-ന് ആരംഭിക്കുന്ന യാത്ര അതേദിവസം 5.27-ന് ഏറ്റുമാനൂരിൽനിന്ന് തുടങ്ങും.


ട്രെയിൻ നമ്പർ 16343 തിരുവനന്തപുരം സെൻട്രൽ– - മധുരൈ ജങ്‌ഷൻ അമൃത എക്സ്പ്രസ് 11ന് തിരുവനന്തപുരത്തുനിന്ന് ആരംഭിക്കുന്ന യാത്ര മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴവഴി തിരിച്ചുവിടും. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുകളും ഒരുക്കും.


ട്രെയിൻ നമ്പർ 22503 കന്യാകുമാരി– -ദിബ്രുഗഡ് വിവേക് ​​സൂപ്പർഫാസ്റ്റ് 11ന് കന്യാകുമാരിയിൽനിന്ന് ആരംഭിക്കുന്ന യാത്ര ചെങ്ങന്നൂരിലും കോട്ടയത്തും സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴവഴി ഓടിക്കും. ആലപ്പുഴ, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളിൽ കൂടുതൽ സ്റ്റോപ്പ്‌ അനുവദിക്കും.


ട്രെയിൻ നമ്പർ 16347 തിരുവനന്തപുരം സെൻട്രൽ– - മംഗളൂരു സെൻട്രൽ എക്സ്പ്രസ് 11ന് തിരുവനന്തപുരത്തുനിന്ന് ആരംഭിക്കുന്ന യാത്ര മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴ വഴിയാക്കി . ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുകളും ഒരുക്കും.


ട്രെയിൻ നമ്പർ 16319 തിരുവനന്തപുരം നോർത്ത് – എസ്‌എംവിടി- ബംഗളൂരു ഹംസഫർ എക്സ്പ്രസ് 11-ന് തിരുവനന്തപുരത്തുനിന്ന് ആരംഭിക്കുന്ന യാത്ര ചെങ്ങന്നൂരിലും കോട്ടയത്തും സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴ വഴി ഓടിക്കും. ആലപ്പുഴ, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളിൽ കൂടുതൽ സ്റ്റോപ്പ്‌ അനുവദിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home