ad
Deshabhimani

print edition റെയിൽവേ നിരക്കുകൊള്ള ; ഡിവൈഎഫ്‌ഐ 
പ്രതിഷേധം ഇന്ന്‌

...
വെബ് ഡെസ്ക്

Published on Dec 24, 2025, 01:44 AM | 1 min read


കൊച്ചി

റെയിൽവേ നിരക്ക്‌ കൊള്ളയ്‌ക്ക്‌ എതിരെ സംസ്ഥാനത്തെ റെയിൽവേ സ്‌റ്റേഷനുകൾക്കുമുന്നിൽ ബുധനാഴ്‌ച ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിക്കുമെന്ന്‌ സംസ്ഥാനസെക്രട്ടറി വി കെ സനോജ്‌ അറിയിച്ചു. ടിക്കറ്റ്‌ നിരക്ക്‌ ഉയർത്തി യാത്രക്കാരെ കൊള്ളയടിക്കുകയാണ്‌ റെയിൽവേയെന്നും സനോജ്‌ മാധ്യമങ്ങളോട്‌ പ്രതികരിച്ചു.


26 മുതൽ പ്രാബല്യത്തിൽ വരുന്ന വർധനപ്രകാരം ഓർഡിനറി ക്ലാസിന് കിലോമീറ്ററിന് ഒരു പൈസയും മെയിൽ- എക്സ്പ്രസ് ട്രെയിനുകളിലെ നോൺ എസി കോച്ചുകളിലും എല്ലാ ട്രെയിനുകളിലെയും എസി കോച്ചുകളിലും രണ്ടു പൈസയുമാണ് കൂടുക. 2025-–26 സാമ്പത്തിക വർഷംതന്നെ രണ്ടുതവണയാണ് നിരക്കുവർധന. ഇത്‌ അസാധാരണമാണ്.


പെട്രോൾ വിലവർധനയുടെ മാതൃകയിൽ കേന്ദ്രസർക്കാർ അടിക്കടി നിരക്ക്‌ കൂട്ടി ഇതെല്ലാം സ്വാഭാവികമെന്ന ധാരണ ജനങ്ങളിൽ സൃഷ്ടിക്കുകയാണ്‌. പ്രീമിയം തത്കാൽ, പ്രത്യേക ട്രെയിനുകളിലെ സ്പെഷ്യൽ ഫെയർ, വെയ്റ്റിങ്‌ ലിസ്റ്റിലെ യാത്രക്കാരിൽനിന്ന് ഈടാക്കുന്ന ഉയർന്ന റദ്ദാക്കൽ കൂലി തുടങ്ങി ഒട്ടേറെ വഴികളിൽ വലിയ കൊള്ള റെയിൽവേ നടത്തുന്നുണ്ട്‌. ക്രിസ്മസ് അവധിക്കാലത്തെ തിരക്കൊഴിവാക്കാൻ മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും പ്രഖ്യാപിച്ച സ്പെഷ്യൽ ട്രെയിനുകളിൽ മുഴുവൻ സീറ്റുകളിലും തത്കാൽ നിരക്കാണ് വാങ്ങുന്നത്. അശാസ്ത്രീയവും ജനങ്ങളെ കൊള്ളയടിക്കുന്നതുമായ വരുമാന രീതികളിൽനിന്ന് റെയിൽവേ പിന്മാറണമെന്നും സനോജ്‌ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home