തത്‌കാൽ എടുക്കാൻ ആധാർ അധിഷ്‌ഠിത ഒടിപി
റെയിൽവേ യാത്രാനിരക്ക് വർധന ഇന്നുമുതൽ

തിരുവനന്തപുരം
ട്രെയിൻ യാത്രാനിരക്ക് കുത്തനെ കൂട്ടി കേന്ദ്രസർക്കാർ. നിരക്ക് വർധന ചൊവ്വാഴ്‌ച മുതൽ പ്രാബല്യത്തിൽ. മെയിൽ, എക്‌സ്‌പ്രസ്, സ്ലീപ്പർക്ലാസ്, ഫസ്റ്റ്‌ക്ലാസ്, സെക്കൻഡ് ക്ലാസ് ടിക്കറ്റിന് കിലോമീറ്ററിന് ഒരുപൈസയും എസി ചെയർകാർ, എസി ത്രീ ടയർ, ഇക്കണോമി ക്ലാസ്, എസി 2ടയർ, എസി ഫസ്റ്റ്‌ക്ലാസ് ടിക്കറ്റുകൾക്ക് കിലോമീറ്ററിന് രണ്ടുപൈസയുമാണ് കൂട്ടിയത്. 501 മുതൽ 1500 കിലോമീറ്റർ വരെ അഞ്ചുരൂപയും 1501 മുതൽ 2500 വരെ 10 രൂപയും 2501 മുതൽ 3000 കിലോമീറ്റർവരെ 15 രൂപയും കൂട്ടി.
എടുക്കുന്ന ടിക്കറ്റിൽ ഒരു പൈസയാണ് വർധനയെങ്കിലും നിരക്ക് റൗണ്ട് ചെയ്‌ത് കണക്കാക്കുമ്പോൾ പത്തുരൂപവരെ വർധനയുണ്ടാകും. സബർബൻ, നോൺ സബർബർ ടിക്കറ്റിനും സീസൺ ടിക്കറ്റിനും പാസഞ്ചർ/ ഓർഡിനറി ട്രെയിനിന് 500 കിലോമീറ്റർവരെയും നിരക്കിൽ മാറ്റമില്ല. നേരത്തെ റിസർവ് ചെയ്‌ത ടിക്കറ്റുകൾക്ക് വർധന ബാധകമല്ല.
തത്‌കാൽ എടുക്കാൻ ആധാർ അധിഷ്‌ഠിത ഒടിപി
തത്‌കാൽ ടിക്കറ്റ് എടുക്കാൻ ചൊവ്വ മുതൽ ആധാർ അധിഷ്‌ഠിത ഒടിപി നമ്പർ. ഓൺലൈൻ, കൗണ്ടർ ടിക്കറ്റുകൾക്ക് 15 മുതൽ ഇത് നിർബന്ധം. ഒന്നിലധികം ടിക്കറ്റ് എടുക്കുമ്പോൾ ഒരാളുടെ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ച ആധാർ നമ്പർ നൽകേണ്ടി വരും. ഏജന്റുമാർക്ക് എസി തത്‌കാൽ ടിക്കറ്റ് രാവിലെ 10.30 മുതലും സ്ലീപ്പർ ടിക്കറ്റ് പകൽ 11.30- മുതലും മാത്രമേ എടുക്കാനാകൂ.










0 comments