ad
Deshabhimani

print edition ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പാലക്കാടുനിന്നുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം; വിവിധ ട്രെയിനുകൾ റദ്ദാക്കി

TRAIN
വെബ് ഡെസ്ക്

Published on Feb 05, 2026, 07:49 AM | 1 min read

പാലക്കാട്: ട്രാക്കിൽ പണി നടക്കുന്നതിനാൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പാലക്കാടുനിന്നുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം. 7, 8, 14, 21 തീയതികളിൽ (ട്രെയിൻ നമ്പർ 56604) ഷൊർണൂർ- കോയമ്പത്തൂർ ജങ്ഷൻ പാസ്സഞ്ചറും 12, 13, 14, 16 തീയതികളിൽ പാലക്കാട്– കോയമ്പത്തൂർ മെമുവും, 14, 21 തീയതികളിൽ കോയമ്പത്തൂരിൽ നിന്ന് ഷൊർണൂരിലേക്കുള്ള പാസഞ്ചറും (56603) സർവീസ്‌ റദ്ദാക്കി.


ഭാഗികമായി മുടങ്ങുന്നവ


16608 (കോയമ്പത്തൂർ–കണ്ണൂർ എക്സ്പ്രസ്സ്) 7, 8, 14, 15 തീയതികളിൽ കോഴിക്കോട് സെൻട്രലിൽ യാത്ര അവസാനിപ്പിക്കും.

​16307 (ആലപ്പുഴ–- കണ്ണൂർ എക്സ് പ്രസ്സ്) 25നും മാർച്ച് നാലിനും ഷൊർണുർ ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും.


യാത്ര ആരംഭിക്കുന്ന 
സ്റ്റേഷനുകളിൽ മാറ്റം


​22610 (കോയമ്പത്തൂർ– മംഗളൂരു ഇന്റർസിറ്റി സൂപ്പർഫാസ്റ്റ്‌ എക്സ് പ്രസ്സ് 12, 13, 15 തീയതികളിൽ രാവിലെ ഏഴിന് പാലക്കാട് നിന്ന് യാത്ര ആരംഭിക്കും.

​16844 (പാലക്കാട്– തിരുച്ചിറപ്പള്ളി എക്സ്പ്രസ്സ്) 12, 13 തീയതികളിൽ രാവിലെ ഏഴിന് കഞ്ചിക്കോട് നിന്നാകും.

16844 (പാലക്കാട്–തിരുച്ചിറപ്പള്ളി എക്സ്പ്രസ്സ്) 14, 15, 16 തീയതികളിൽ രാവിലെ 7.15ന് വാളയാറിൽ നിന്ന്.

​56604 (ഷൊർണൂർ–കോയമ്പത്തൂർ പാസ്സഞ്ചർ) 12, 22 തീയതികളിൽ രാവിലെ 09.20ന് പാലക്കാട് ജങ്ഷനിൽ നിന്ന്.


ട്രെയിൻ വൈകും


56604 (ഷൊർണൂർ–കോയമ്പത്തൂർ പാസ്സഞ്ചർ) 5, 6, 9 തീയതികളിൽ ഷൊർണൂരിൽനിന്ന് 40 മിനിറ്റ് വൈകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home