ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

പാലക്കാട്: അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പാലക്കാട്–-ഷൊർണൂർ റൂട്ടിൽ ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. തിങ്കളാഴ്‌ച പാലക്കാട്–നിലമ്പൂർ റോഡ് ട്രെയിൻ രാവിലെ 7.05ന് ഷൊർണൂരിൽനിന്ന് പുറപ്പെടും.
പാലക്കാട് –എറണാകുളം ജങ്‌ഷൻ മെമു രാവിലെ 07.57-ന് ഒറ്റപ്പാലത്തുനിന്നായിരിക്കും യാത്ര തുടങ്ങുക. ചൊവ്വാഴ്‌ച പാലക്കാട്–-നിലമ്പൂർ റോഡ് പാസഞ്ചർ രാവിലെ 6.44-ന് ഒറ്റപ്പാലത്തുനിന്ന് പുറപ്പെടും.










0 comments