ad
Deshabhimani

ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതി പിടിയില്‍

POCSO
വെബ് ഡെസ്ക്

Published on May 11, 2025, 09:53 PM | 1 min read

ന്യൂഡൽഹി: ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതി പിടിയില്‍. അസം സ്വദേശി നസിദുല്‍ ഷെയ്ഖാണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബർ ഏഴിനാണ് കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നതിനിടെ ബിഹാര്‍ അതിര്‍ത്തിയില്‍ വെച്ച് ട്രെയിനില്‍ നിന്നും പ്രതി ചാടി രക്ഷപ്പെട്ടത്.


കോഴിക്കോട് നല്ലളം പൊലീസാണ് അസമില്‍ നിന്ന് പ്രതിയെ പിടികൂടിയത്. പ്രതിയെ പിടികൂടി അസമിൽ നിന്ന് ട്രെയിൻ മാർഗ്ഗം കേരളത്തിലേക്ക് വരുന്ന വഴിയായിരുന്നു സംഭവം. പ്രതി അസമിൽ തന്നെയുണ്ടെന്നറിഞ്ഞ പൊലീസ് കഴിഞ്ഞമാസം 24ാം തീയതി അവിടേക്ക് തിരിച്ചു. അസം പൊലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു.


കഴിഞ്ഞ നവംബർ ഏഴിനാണ് കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നതിനിടെ ബിഹാര്‍ അതിര്‍ത്തിയില്‍ വെച്ച് ട്രെയിനില്‍ നിന്നും പ്രതി ചാടി രക്ഷപ്പെട്ടത്.ബംഗാൾ സ്വദേശിനിയായ പതിമൂന്ന് വയസുകാരിയെ 25,000 രൂപയ്ക്ക് ഹരിയാന സ്വദേശിക്ക് വിറ്റെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. വില്പനയ്ക്ക് ഇടനിലക്കാരനായി നിന്ന പ്രതിയുടെ പിതാവായ കേസിലെ രണ്ടാം പ്രതി ഒളിവിലാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home