ad
Deshabhimani

റെയിൽവേ പാത ഇരട്ടിപ്പിക്കൽ; 11 സർവീസുകൾ റദ്ദാക്കി

TRAIN2
വെബ് ഡെസ്ക്

Published on Apr 01, 2026, 07:47 AM | 1 min read

തിരുവനന്തപുരം: കന്യാകുമാരി സെക്ഷനിലെ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇരണിയൽ യാർഡിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളെത്തുടർന്ന് സംസ്ഥാനത്തെ ട്രെയിൻ ഗതാഗതത്തിൽ വൻ നിയന്ത്രണം ഏർപ്പെടുത്തി. ഏപ്രിൽ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലായി 11 ട്രെയിൻ സർവീസുകൾ പൂർണ്ണമായും എട്ട് സർവീസുകൾ ഭാഗികമായും റദ്ദാക്കിയതായി റെയിൽവേ അധികൃതർ അറിയിച്ചു. തെക്കൻ കേരളത്തിൽ നിന്നുള്ള യാത്രക്കാരെയും തമിഴ്‌നാട്ടിലേക്ക് പോകുന്നവരെയുമാണ് ഈ നിയന്ത്രണം പ്രധാനമായും ബാധിക്കുക.


കൊല്ലം - നാഗർകോവിൽ (56101), നാഗർകോവിൽ - കൊല്ലം (56102), നാഗർകോവിൽ - തിരുവനന്തപുരം നോർത്ത് (56305, 56309), തിരുവനന്തപുരം നോർത്ത് - നാഗർകോവിൽ (56306, 56310) എന്നീ പാസഞ്ചർ ട്രെയിനുകൾ ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിൽ സർവീസ് നടത്തില്ല. കൂടാതെ, പുനലൂർ - കന്യാകുമാരി പാസഞ്ചർ (56705) ഏപ്രിൽ ഒന്ന് മുതൽ മൂന്ന് വരെയും കന്യാകുമാരി - കൊല്ലം മെമു (66305) ഒന്ന്, രണ്ട് തീയതികളിലും പൂർണ്ണമായും റദ്ദാക്കിയിട്ടുണ്ട്.


ദൂരസ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്ന പ്രധാന ട്രെയിനുകൾ പലതും ഭാഗികമായാണ് റദ്ദാക്കിയിരിക്കുന്നത്. മംഗളൂരു - തിരുവനന്തപുരം ഏറനാട് എക്‌സ്‌പ്രസ് ഒന്ന്, രണ്ട് തീയതികളിൽ കൊല്ലം ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും. തിരികെ തിരുവനന്തപുരം - മംഗളൂരു ഏറനാട് എക്‌സ്‌പ്രസ് ഒന്ന് മുതൽ മൂന്ന് വരെയുള്ള തീയതികളിൽ കൊല്ലത്ത് നിന്നായിരിക്കും സർവീസ് ആരംഭിക്കുക. മംഗളൂരു - കന്യാകുമാരി പരശുറാം എക്‌സ്‌പ്രസ് ഒന്ന്, രണ്ട് തീയതികളിൽ തിരുവനന്തപുരം വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ.


കന്യാകുമാരി - പുണെ ജയന്തി എക്‌സ്‌പ്രസ്, കന്യാകുമാരി - മംഗളൂരു പരശുറാം എക്‌സ്‌പ്രസ് എന്നിവ ഏപ്രിൽ ഒന്ന് മുതൽ മൂന്ന് വരെയുള്ള തീയതികളിൽ തിരുവനന്തപുരത്ത് നിന്നാകും സർവീസ് തുടങ്ങുക. തിരുച്ചിറപ്പള്ളി - തിരുവനന്തപുരം ഇന്റർസിറ്റി എക്‌സ്‌പ്രസ് ഒന്ന്, രണ്ട് തീയതികളിൽ തിരുനെൽവേലി വരെ മാത്രമേ സർവീസ് നടത്തൂ. പാത ഇരട്ടിപ്പിക്കൽ ജോലികൾ പൂർത്തിയാകുന്നതോടെ ഗതാഗതം സാധാരണ നിലയിലാകുമെന്ന് റെയിൽവേ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home