ad
Deshabhimani

ട്രെയിനിന്റെ ചവിട്ടുപടിയിൽ ഇരുന്ന് യാത്ര ചെയ്ത യുവാവ് വീണ് മരിച്ചു

death tack
വെബ് ഡെസ്ക്

Published on Jun 25, 2025, 01:03 PM | 1 min read

പാലക്കാട്: ട്രെയിനിന്റെ ചവിട്ടുപടിയിൽ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ ട്രാക്കിലേക്ക് തെറിച്ചു വീണ യാത്രക്കാരൻ മരിച്ചു. ശ്രീകൃഷ്ണപുരം കരിമ്പുഴ സ്വദേശി കൃഷ്ണചന്ദ്രനാണ് (35) ആണ് മരിച്ചത്.പാലക്കാട് വാളയാർ ചന്ദ്രാപുരത്ത് വെച്ചായിരുന്നു സംഭവം.


ചവിട്ടുപടിയിൽ നിന്ന് ട്രാക്കിലേക്ക് വീഴുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. കോയമ്പത്തൂരിൽ നിന്നും പാലക്കാട്ടേക്ക് വരുന്നതിനിടെ പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം ഉണ്ടായത്.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home