റീൽസെടുക്കുന്നതിനിടെ എയർഗണ്ണിൽനിന്ന് വെടിയേറ്റു; യുവാവിന് ഗുരുതര പരിക്ക്

പ്രതീകാത്മക ചിത്രം
ചാലക്കുടി: തോക്കുമായി റീൽസെടുക്കുന്നതിനിടെ എയർഗണ്ണിൽനിന്ന് വെടിയേറ്റ് തൊഴിലാളിക്ക് ഗുരുതരം. തമിഴ്‌നാട് സ്വദേശി പ്രതാപി (23)നാണ് പരിക്കേറ്റത്. തലയോട്ടിയിൽ പരിക്കേറ്റ പ്രതാപിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേലൂർ അടിച്ചിലി തെക്കൻ വീട്ടിൽ പോളിയുടെ പറമ്പിൽ ശനി പകലായിരുന്നു സംഭവം.
പോളിയുടെ പറമ്പിലെ മാങ്കോസ്റ്റിൻ പാട്ടത്തിനെടുത്ത ആളുടെ തൊഴിലാളി സംഘത്തിലെ അംഗമാണ് പരിക്കേറ്റ പ്രതാപ്. പറമ്പിലുള്ള കോഴിഫാമിലെത്തുന്ന തെരുവ് നായകളെ ഓടിക്കാനായി പോളി ഉപയോഗിക്കുന്ന എയർഗൺ ഇവിടെയാണ് സൂക്ഷിച്ചിരുന്നത്. മാങ്കോസ്റ്റിൻ പറിക്കാനെത്തിയ തൊഴിലാളികൾ തോക്ക് കണ്ടെത്തി. തുടർന്ന് ഗൺ പിടിച്ചുകൊണ്ടുള്ള റീൽസുകളുമെടുത്തു. ഇതിനിടെ അബദ്ധത്തിൽ സംഘത്തിലൊരാളുടെ കൈയമരുകയും എതിരെ നിൽക്കുകയായിരുന്ന പ്രതാപിന് വെടിയേൽക്കുകയുമായിരുന്നു. കൊരട്ടി പൊലീസ് അന്വേഷണം തുടങ്ങി.










0 comments