ad
Deshabhimani

തൃശൂരിൽ എംബിബിഎസ് വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് ചാടി മരിച്ചു

Crime Scene
വെബ് ഡെസ്ക്

Published on Jun 29, 2026, 11:37 AM | 1 min read

തൃശൂർ: തൃശൂരിലെ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിക്കെട്ടിടത്തിന് മുകളിൽനിന്ന് ചാടി വിദ്യാർഥിനി മരിച്ചു. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനി കോട്ടയം സ്വദേശി സ്നേഹ പൗലോസ് (20) ആണ് മരിച്ചത്. തിങ്കൾ രാവിലെ ഹോസ്റ്റലിന്റെ നാലാംനിലയിൽനിന്നാണ് സ്നേഹ ചാടിയത്. രക്തംവാർന്ന് നിലത്തുകിടന്ന നിലയിലാണ് സ്നേഹയെ വിദ്യാർഥികൾ കണ്ടത്. ഉടനെതന്നെ ആശുപത്രിയുടെ തന്നെ തീവ്രപരിചരണ വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


വ്യക്തിപരമായ ചിലപ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. സ്നേഹ കുറച്ചുദിവസങ്ങളിലായി നിരാശയിലായിരുന്നതായും പറയപ്പെടുന്നുണ്ട്.


Updating...



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home